Flash News

വരുന്നൂ…പ്രൃഥ്വിരാജിന്റെ വിമാനം; നന്നായി ആസൂത്രണം ചെയ്ത്, ഏറ്റവും നന്നായി ഷൂട്ട് ചെയ്ത ചിത്രമെന്ന് പൃഥ്വി

November 5, 2017

DG8rO-NUAAEc0-pമലയാള സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ‘വിമാനം’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ പ്രദീപ് നായരുടെ കഴിവില്‍ ആകൃഷ്ടനായ പൃഥ്വിരാജ് ഇദ്ദേഹത്തിനൊപ്പം പുതിയ ചിത്രവും പ്രഖ്യാപിച്ചു. ‘1904 മീറ്റര്‍ ഗേജ്’ എന്നാണ് പുതിയ സിനിമയുടെ പേര്.

വിമാനത്തിന്റെ വളര്‍ച്ചാവഴിയെക്കുറിച്ച് വൈകാരികമായാണ് പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.

”നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വൈകുന്നേരമാണ് പ്രദീപിന്റെ വിമാനമെന്ന സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ ഞാന്‍ ഇരിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ആ സിനിമയുടെ വളര്‍ച്ചാകാലമായിരുന്നു. സിനിമയെ കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും അസ്തമിക്കുന്നു എന്ന് തോന്നിപ്പിച്ച ദിവസങ്ങളുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്. എനിക്കുണ്ടായ അതേ അനുഭവമാണ് സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ അദ്ദേഹത്തിനും തോന്നിയത്.”

prithviraj-vimanam-malayalam-movie-poster-stills-photo”നന്നായി ആസൂത്രണം ചെയ്ത്, ഏറ്റവും നന്നായി ചിത്രം ഷൂട്ട് ചെയ്യാനായി. ഈ പ്രൊജക്ട് ഏറ്റെടുത്തതിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ നന്ദി അര്‍ഹിക്കുന്നുണ്ട്. പ്രദീപിന്റെയും സംഘത്തിന്റെയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് മികച്ച രീതിയില്‍ ചിത്രം ഷൂട്ട് ചെയ്യാന്‍ സാധിച്ചതിന്റെ കാരണം.”

”നാല് വര്‍ഷം പഴക്കമുള്ള എന്റെയും പ്രദീപിന്റെയും ബന്ധം ഇപ്പോഴും പുതിയത് പോലെയാണ് ഞങ്ങള്‍ ഇരുവര്‍ക്കും തോന്നിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിന് ഇതിനേക്കാള്‍ മികച്ചൊരു ദിവസം തിരഞ്ഞെടുക്കാനില്ല.”

”ഞങ്ങള്‍ ഇരുവരുടെയും സ്വപ്നമാണിത്. ഞങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നു. എപ്പോഴാണെന്ന് ഇപ്പോള്‍ എന്നോട് ചോദിക്കരുത്. സ്‌ക്രിപ്റ്റിന് വളരെ ആഴത്തിലുള്ള ഏറെ പണച്ചിലവുള്ള ഗവേഷണം അത്യാവശ്യമാണ്.”

”ചരിത്രവും കല്‍പ്പിത കഥയും പ്രണയവും കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യന്റെ കല്‍പ്പനാശക്തി ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രണയത്തിന് വേണ്ടി അസാധ്യമെന്ന് കരുതിയത് സാധ്യമാക്കുന്ന എന്‍ജിനീയര്‍ കുരുവിളയുടെ ജീവിതം അതുപോലെയൊന്നാണ്.”

തങ്ങളുടെ പുതിയ പ്രൊജക്ടിനും സിനിമ പ്രേമികളില്‍ നിന്ന് പിന്തുണയഭ്യര്‍ത്ഥിച്ചാണ് പൃഥ്വിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

vimanam-movie-pooja-9


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top