Flash News

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാക്കുന്നു; വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ മാധവന്‍ നായകനാകും

November 6, 2017

nambi

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ബോളിവുഡിലേക്ക്. ആര്‍.മാധവനാണ് നായകന്‍. വന്‍ ബജറ്റില്‍ പ്രമുഖ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായ ശാസ്ത്രജ്ഞനാണ് നമ്പിനാരായണന്‍. ഉദ്വോഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനും നടന്‍ മാധവനും പങ്കെടുത്തിരുന്നു. ഓര്‍മളുടെ ഭ്രമണ പഥം എന്ന നമ്പി നാരായണന്റെ ജീവ ചരിത്രം എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്. ഈ പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വലിയൊരു ചടങ്ങിലൂടെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. തന്റെ ശ്രദ്ധേയമായ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയുമായി ബന്ധപ്പെട്ട് ദ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മാധവനെത്തിയത്. സംവിധായകന്‍ ഓം പ്രകാശ് മെഹ്‌റയും സംബന്ധിച്ചു.

ചാരക്കേസില്‍ പുതിയൊരു അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിതെന്നും വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഏജന്‍സികളും ഉള്‍പെട്ട സമഗ്ര അന്വേഷണമാണ് ആവശ്യം. റിപ്പോര്‍ട്ട് വരുമ്പോള്‍ പല സത്യങ്ങളും പുറത്തുവരും. കള്ളക്കേസാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞിരിക്കുന്നു.

പുറത്തുള്ള ഏജന്‍സി ഇതിനെ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നു.കെട്ടിച്ചമച്ചയാളുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകണം. ഐഎസ്ആര്‍ഒ തകര്‍ക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്യണം. പുതിയ അന്വേഷണം നടത്തണം. കണ്ടുപിടിക്കുമ്പോ പല സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവം 30 ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.

ഈ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. ഐഎസ്ആര്‍ഒ. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധി 2015 മാര്‍ച്ച് നാലിന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതേ തുടര്‍ന്ന് കേസില്‍ പുനരന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ട് വരുന്നു.

nambi-narayanan-book.jpg.image.784.410

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top