- Malayalam Daily News - http://www.malayalamdailynews.com -

‘ഖല്‍ബില് തേനൊഴുകണ കോയിക്കോട്’; ഗോപി സുന്ദറിന്റെ കോഴിക്കോടിനെക്കുറിച്ചുള്ള ഗാനം ഹിറ്റാകുന്നു (വീഡിയോ)

koyikkoകഥപറയും തെരുവുകളും കൊതിതീരാത്ത ബിരിയണിയും കേട്ടുമതിവരാത്ത പാട്ടുകളുമുള്ള നാടാണ് കോഴിക്കോട്. ആ കോഴിക്കോടിനെ കുറിച്ചുള്ള ‘കോയിക്കോട് പാട്ടിനോട്’ പ്രിയമേറുകയാണ്.

ഗൂഡാലോചന സിനിമയിലെ കോയിക്കോട് ഗാനം വൈറലാകുന്നു. ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഈ ഗാനം അഭയ ഹിരണ്‍മയിയാണ് പാടിയിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ഗാനമാണിത്.

കോഴിക്കോടന്‍ ഭാഷയുടെ താളഭംഗിയിലാണ് പാട്ട് ഹരിനാരായണന്‍ എഴുതിയ പാട്ട് കോഴിക്കോട് ഹല്‍വ പോലെ മധുരമൂറുന്നതാണ്. ആ നാട്ടുകാര്‍ മാത്രമല്ല, കേരളമൊന്നാകെ പാട്ട് ഏറ്റുപാടുകയാണ്.

പത്തു മിനുട്ടേ ഈ പാട്ടിന് ഈണമിടാന്‍ ഗോപി സുന്ദറിന് വേണ്ടി വന്നുള്ളൂ. പെട്ടെന്നു തന്നെ ഹരിനാരായണന്‍ വരികളുമെഴുതി. ആദ്യ ടേക്കില്‍ തന്നെ അഭയ പെര്‍ഫെക്ട് ആയി പാടുകയും ചെയ്തു. ആദ്യ വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അഭയ സ്റ്റുഡിയോയില്‍ നിന്ന് പാടുന്ന വീഡിയോയും ഗോപി സുന്ദര്‍ പുറത്തിറക്കുകയായിരുന്നു ഗാനം ഒരുപാടിഷ്ടമായെങ്കിലും അതിനോടൊപ്പം താളംപിടിക്കുന്നുവെങ്കിലും പാട്ട് വളരെ ചെറുതായി പോയി എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ധ്യാന്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണിത്. തോമസ് സെബാസ്റ്റ്യനാണ് സംവിധാനം നിര്‍വ്വഹിച്ചത്.

[1] [2] [3] [4] [5]