Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

അടിച്ചു പൂസായ ദീപിക പദുക്കോണ്‍ രണ്‍ബീറിന്റെ കസിന്‍സിനെ ചുംബിക്കുന്ന ഫോട്ടോകള്‍; സൈബര്‍ സദാചാര സഹോദരന്മാരുടെ ആക്രമണം

November 7, 2017

deepikaമുംബൈ: വീണ്ടും സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി ദീപിക പദുക്കോണ്‍. നേരത്തെ വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ സദാചാര കമ്മറ്റിയുടെ ആക്രമണമെങ്കില്‍ ഇത്തവണ മദ്യപിച്ചതിന്റെ പേരിലാണ്.

തന്റെ പുതിയ ചിത്രമായ പത്മാവതിയുടെ ട്രെയ്‌ലര്‍ സക്‌സസ് പാര്‍ട്ടിക്കിടെ എടുത്ത ചിത്രമാണ് ആക്രമണത്തിന് കാരണം. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ കസിന്‍സായ അര്‍മാനും അദാര്‍ ജെയ്‌നുമൊപ്പമുള്ള ചിത്രമാണ് താരത്തിന് വിനയായത്.

ഇരുവരുടേയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ദീപികയെ ചുംബിക്കുന്നതും ചിത്രത്തിലുണ്ട്. ദീപിക മദ്യപിച്ച് പൂസായതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. അദാറിന്റെ ബന്ധുവായ രണ്‍ബീര്‍ കപൂറും ദീപികയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ പ്രണയ നൈരാശ്യത്തിലാണ് ദീപിക എന്നാണ് ചില കമന്റുകള്‍.

മദ്യപിച്ച് ലക്കുകെട്ട് അന്യ പുരുഷന്മാരുടെ തോളില്‍ കയ്യിട്ടും ചുംബിച്ചും നടക്കുകയാണെന്നും സൈബര്‍ സഹോദരന്മാര്‍ പറയുന്നു. രണ്‍ബീറിന്റെ പിതാവ് റിഷി കപൂറിന്റെ സഹോദരിയായ റീമ ജെയ്‌ന്റെ മക്കളാണ് അദാറും അര്‍മാനും.

image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top