Flash News

സൗദിയില്‍ നിന്ന് വിദേശ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു; സ്വദേശിവത്ക്കരണം മുന്നേറുമ്പോള്‍ പ്രവാസികള്‍ അങ്കലാപ്പില്‍

November 7, 2017

saudi-call-centreറിയാദ്: വിദേശ തൊഴിലാളികളുടെ പിരിച്ചുവിടല്‍ കൂടിയതോടെ സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാകുന്നത്. അതേസമയം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജദ് വ റിസേര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2016ല്‍ 42.5 ശതമാനമായിരുന്ന സ്വദേശിവത്കരണം ഈ വര്‍ഷം 43.2 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിരവധി വിദേശ തൊഴിലാളികളെയാണ് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത്. പക്ഷേ 12.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

പഠനം കഴിഞ്ഞ് തൊഴില്‍മേഖലയില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. സ്വദേശിവത്കരണം ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുമേഖലയിലാണ് സ്വദേശിവത്കരണം ശക്തമായി നടപ്പിലായത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വിദേശികളുടെ തോത് 17 ശതമാനം കുറഞ്ഞു. 2018 അവസാനത്തോടെ ചില്ലറ വ്യാപാര മേഖലയില്‍ വന്‍ തോതില്‍ സ്വദേശികള്‍ കടന്നു വരുമെന്നാണ് പ്രതീക്ഷ. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിനാമി കച്ചവടങ്ങള്‍ക്കെതിരെ തുടരുന്ന ശക്തമായ നടപടി മൂലം കൂടുതല്‍ വിദേശികള്‍ രാജ്യം വിടാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top