Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍ വന്‍ വിജയമായി

November 7, 2017 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_74218234പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച ടാലണ്ട് മത്സരങ്ങള്‍ ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറി, തദവസരത്തില്‍ ഫൊക്കാന നാഷണല്‍ ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നാഷണല്‍ കോഡിനേറ്റര്‍സുധ കര്‍ത്ത, വിനീത നായര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയസെന്റ്‌ തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) മത്‌സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.

രണ്ട് വിഭാഗങ്ങളിലാലായിരുന്നു മത്‌സരങ്ങള്‍. ജുനിയര്‍ (7 വയസ്സ് മുതല്‍ 12 വയസ്സുവരെയും) സീനിയര്‍ (13 വയസ്സ്മുതല്‍ 17 വയസ്സുവരെയും). പ്രസംഗം, ഗാനാലാപനം, നൃത്തംഎന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍ നടന്നത്. അമ്പതോളം കലാകാരന്മാരും, കലാകാരികളും വിവിധ ഇനങ്ങളിലായി മാറ്റുരച്ചു. നിലവാരം പുലര്‍ത്തിയ പ്രകടനങ്ങളാണ് മത്‌സരാര്‍ത്ഥികള്‍ കാഴ്ചവച്ചതെന്ന് ്‌വിധികര്‍ത്താക്കള്‍ പറഞ്ഞു.

വൈകുന്നേരം 6:30-ന് ഫിലാഡല്‍ഫിയായിലെ കലാകാരന്മാരെയുംകലാകാരികാരികളെയും പങ്കെടുപ്പിച്ച കലാസന്ധ്യയില്‍ സമ്മാനാര്‍ഹരായവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫൊക്കാനയുടെ ദേശീയ നേതാക്കളും ഫിലാഡല്‍ഫിയായിലെ സാമൂഹികസാസ്ക്കാരിക നേതാക്കളും പങ്കെടുത്ത സമ്മേളനത്തില്‍വിജയികള്‍ക്ക് കാഷ്അവാര്‍ഡും പ്രശംസ പത്രവും സമ്മാനിച്ചു.

2018-ല്‍ ഫലാഡല്‍ഫിയായില്‍അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷന് മുന്നോടിയായി നടന്ന ഈ ടാലന്റ് മത്സരത്തിലെ വിജയികള്‍ക്ക് കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള നാഷണല്‍ മത്സരങ്ങളില്‍ പങ്കടുക്കാമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

ഫൊക്കാന പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ഓലിക്കല്‍, പമ്പ ആര്‍ട്‌സ് ചെയര്‍മാന്‍ പ്രസാദ്‌ ബേബി, പമ്പ വിമന്‍സ് ഫോറം ചെയര്‍പെഴ്സണ്‍ അനിത ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ മോഡി ജേക്കബ്, മിനി എബി, ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാല, ഫാദര്‍ ഫിലിപ്പ്‌ മോഡയില്‍, സുധ കര്‍ത്ത, ഫിലിപ്പോസ് ചെറിയാന്‍, എബി മാത്യു, ജോര്‍ജ്ജ് നടവയല്‍, ഡൊമിനിക്ക് ജേക്കബ്, എന്നിവര്‍ സംഘാടകരായി പ്രവര്‍ത്തിച്ചു.

Newsimg2_48951106 Newsimg3_80213755 Newsimg4_58148308 Newsimg5_67461101 Newsimg6_88005054 Newsimg7_73858728 Newsimg8_27019259 Newsimg9_65153867 Newsimg10_46621173

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top