Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ സലാല കേരള വിംഗ് രൂപീകരിച്ചു

November 7, 2017 , സുരേഷ് ബാബു, കണ്‍‌വീനര്‍

IMG-20171105-WA0019_resizedഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ സലാലയുടെ കീഴില്‍ പുതുതായി രൂപം കൊണ്ട കേരള വിംഗ് എന്ന ഭാഷാ വിഭാഗത്തിന്റെ നയങ്ങളും പരിപാടികളും വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് ഈ പ്രസ്‌ മീറ്റ്‌ വിളിച്ചത്. തിരക്കിനിടയിലും ഇന്നിവിടെ എത്തിച്ചേര്‍ന്ന എല്ലാ മാധ്യമ പ്രതിനിധി സുഹൃത്തുകള്‍ക്കും ആദ്യമായി സ്വാഗതം ആശംസിക്കുന്നു.

ഏതാണ്ട് മുപ്പതിനായിരത്തോളം മലയാളി പ്രവാസികള്‍ ജോലി ചെയ്തു താമസിച്ചു പോകുന്ന ഒരു സ്ഥലമാണ് നമ്മുടെ കൊച്ചു സലാല. ആ മലയാളികള്‍ക്ക് തങ്ങളുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും ഭാഷയിലടിസ്ഥിതമായ പരിപാടികള്‍ നടത്താനും ഉള്ള ഏക ഓധ്യോതിക ആശ്രയം ഇന്ത്യന്‍ സോഷ്യല്‍ മലയാള വിഭാഗമാണ്‌. ബാലകലോല്‍സവം എന്ന പരിപാടിയും ഓണ സദ്യ അടക്കമുള്ള ഓണം ഈദ്‌ ആഘോഷങ്ങളും ആണ് മലയാള വിഭാഗം നടത്തുന്ന മുഖ്യമായ രണ്ടു പരിപാടികള്‍. ബാലകലോത്സവം എന്നത് ഒമാനില്‍ത്തന്നെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഒരു വളരെ നല്ല വലിയ പരിപാടിയാണ്. രണ്ടോ മൂന്നോ മാസമോ ചിലപ്പോള്‍ അതില്‍ കൂടുതലോ സമയം എടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ബാലകലോത്സവം. അത് പോലെതന്നെ ഏതാണ്ട് രണ്ടു മാസം കൊണ്ട് തീരുന്ന പരിപാടിയാണ് ഓണം ഈദ്‌ ആഘോഷം. ഇതും രണ്ടും സലാലയെ സംബന്ധിടത്തോളം നല്ല പരിപാടിയാണ്. വലിയ ഈ രണ്ടു പരിപാടികള്‍ നടത്തുമ്പോഴേക്കും മലയാള വിഭാഗത്തിന് മറ്റു പരിപാടികള്‍ നടത്താന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കേരളത്തിന്‍റെ മറ്റു തനതു കലകളും കലാരൂപങ്ങളും സലാലയിലെ മലയാളി സമൂഹത്തിനു കാണാനും പ്രകടിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള സാഹചര്യങ്ങള്‍ കിട്ടാറില്ല എന്നത് വേറൊരു സത്യമാണ്. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു, കേരളത്തിന്റെ തനതു കലകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണു കേരള വിംഗിന്റെ ഒന്നാമത്തെ ലക്ഷ്യം.

IMG-20171106-WA0006_resizedകുട്ടികള്‍ക്ക് വേണ്ടി മലയാള വിഭാഗം അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ബാലകലോത്സവം നടത്തുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന ആളുകള്‍ക്കുവേണ്ടി, അവര്‍ക്ക് അവരുടെ കഴിവുകള്‍ മാറ്റുരക്കാന്‍ ഒരു വേദി അത്യാവശ്യമാണ്. യുവജനോത്സവം മാതൃകയില്‍ പരിപാടി സംഘടിപ്പിക്കുക എന്നതാണ് അതിനു പരിഹാരം. അതിനൊപ്പം തന്നെ കായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കാനും പ്രകടിപ്പിക്കാനും മാറ്റുരക്കാനുമുള്ള വേദി ഉണ്ടാക്കുന്നതിന് വേണ്ടി സ്പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കുക എന്നതുംകേരള വിംഗിന്റെ മുഖ്യ ലക്ഷ്യമാണ്‌.

കഴിഞ്ഞ 20 കൊല്ലത്തെ ചരിത്രമെടുത്തുനോക്കിയാല്‍, ശരാശരി 400 മെമ്പര്‍മാര്‍മാരാണ് മലയാള വിഭാഗത്തിനുള്ളത്. മുപ്പതിനായിരത്തോളം വരുന്ന മലയാളികളില്‍ വെറും 400 പേരാണ് മലയാള വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നര്‍ത്ഥം. ബാക്കി വരുന്ന ബഹുഭൂരിപക്ഷം മലയാളികളില്‍ പലര്‍ക്കും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ എന്താണെന്നോ മലയാള വിഭാഗം എന്താണെന്നോ അറിയാത്ത അടിസ്ഥാന വിഭാഗക്കാരാണ്. ഇവരില്‍ വളരെ നല്ല കഴിവും അഭിരുചിയും ഉള്ള ആള്‍ക്കാരും ഉണ്ട്. ഇങ്ങനെയുള്ള ആളുകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്‌ കേരള വിംഗിന്റെ രണ്ടാമത്തെ ലക്ഷ്യം.

മൂന്നാമത്തെ മര്‍മ്മ പ്രധാനമായ ലക്ഷ്യം, സാമൂഹ്യ സേവനം / ജീവകാരുണ്യ പ്രവര്‍ത്തനമാണ്. (Community welfare ). ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നിയമ പ്രകാരം പ്രത്യക്ഷമായ ഒരു സാമ്പത്തിക സഹായ കാര്യങ്ങളില്‍ വിംഗുകള്‍ക്ക് ഇടപെടാന്‍ പറ്റില്ലെങ്കിലും വേറെ എത്രയോ കാര്യങ്ങളില്‍ ഇടപെട്ടു സഹായങ്ങള്‍ എത്തിക്കാന്‍ പറ്റും. ഇത്തരം സഹായങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പ്രവാസികള്‍ക്കായി നടത്തിവരുന്ന നിരവധിയായ സാമൂഹ്യ സുരക്ഷിതത്വ പദ്ധതികളെക്കുറിച്ചുള്ള വിവരം അവരില്‍ എത്തിക്കുകയും അവര്‍ക്ക് അതിനുവേണ്ട സഹായങ്ങള്‍ ചെയ്യുക എന്നതും കേരള വിംഗിന്റെ ഒരു ലക്ഷ്യമാണ്‌. നിരവധിയായ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും വിവിധതരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ സലാലയില്‍ ചെയ്തു വരുന്നുണ്ട്. പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി ഇത്തരം വ്യക്തികളുമായും സംഘടനകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തുക എന്നതും ഒരു ലക്ഷ്യമാണ്‌. ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം, ഗള്‍ഫിലെ മറ്റു സ്ഥലലങ്ങളെ അപേക്ഷിച്ച് , സാധാരണ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും കൂടുതലുള്ള സ്ഥലമാണ് സലാല. അതുകൊണ്ടുതന്നെ ആരോഗ്യ കാര്യങ്ങളില്‍ അവര്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ പറ്റാറില്ല. അതുകൊണ്ട് നിരവധിയായ ജീവിതജന്യ രോഗങ്ങള്‍ അലട്ടുന്ന പല ആളുകളും സലാലയില്‍ ഉണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അതൊന്നും ശ്രദ്ധിക്കാതെ ജോലി ചെയ്യുന്നവരാണ് അധികവും. ഒരു ദിവസം വീഴുമ്പോഴെ ഇതൊക്കെ ശ്രധിക്കാറുള്ളൂ. ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മെഡിക്കല്‍ ക്യാമ്പുകളും രക്ത ദാന ക്യാമ്പുകളും സംഘടിപ്പിക്കുകയും ഒപ്പം സൗജന്യ സേവനങ്ങള്‍ നല്‍കുകയും കേരള വിംഗ് എന്ന ഈ സംഘടനയുടെ ലക്ഷ്യമാണ്‌.

സലാലയിലെ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സിന്റെ കുറവ് ഉണ്ട് എന്ന് പൊതുവേ സംസാരമുണ്ട്. ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പരിധി വരെ അത് കിട്ടുന്നുണ്ട്‌. എന്നാല്‍ സലലായില്‍ വേറെയും ചില സ്വകാര്യ സ്കൂളുകള്‍ ഉണ്ട്. അത് പരിഹരിക്കാന്‍, സലാലയിലെ എല്ലാ മലയാളി കുട്ടികള്‍ക്കും വേണ്ടി ഇടയ്ക്കു ഒരു പ്രത്യേഗ ഇടവേളകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തുക എന്നതും ഒരു ലക്ഷ്യമാണ്‌.

മലയാളികളില്‍ ധാരാളം മുതിര്‍ന്ന പൗരന്മാര്‍ സലാലയില്‍ ഉണ്ട്. അവരെ സാധാരണയായി എല്ലാ സംഘടനകളും അവഗണിക്കുകയാണ് പതിവ്. അത്തരക്കാരെ കണ്ടെത്തി അവര്‍ ജീവിതത്തിലൂടെ കടന്നുപോയ തീക്ഷ്ണമായതും പച്ചയായതുമായ ജീവിതാനുഭവങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ വേദി ഉണ്ടാക്കുകയും അത്തരക്കാരില്‍ ക്ലേശം അനുഭവിക്കുന്നവരെ കണ്ടെത്തി വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നടന്‍ കലയുടെയും സാഹിത്യത്തിന്റെയും നിറ കുടങ്ങള്‍ ആണ് അവരില്‍ പലരും. അവരുടെ കഴിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും പരിപാടികള്‍ സംഘടിപ്പിക്കാനും കേരള വിംഗ് ഉദ്ദേശിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാള വിഭാഗവുമായും സലാലയിലെ മറ്റു സംഘടനകളുമായും പൂര്‍ണ സഹകരണത്തോടെയും സൌഹൃദത്തിലൂടെയും മുന്നോട്ടു പോകാനാണ് കേരള വിംഗ് ഉദ്ദേശിക്കുന്നത്. സലാലയിലെ മലയാളികള്‍ക്ക് കലാപരവും സാഹിത്യപരവും സാമൂഹ്യപരവും സേവനപരവുമായ ഏതു പ്രവര്‍ത്തനത്തിലും സലാലയിലെ എല്ലാ സംഘടനകളുമായും സഹകരിച്ചുപോകാന്‍ കേരള വിംഗ് തയ്യാറുമാണ്.

അതുകൊണ്ട് കേരള വിംഗിനെ ഇനി അങ്ങോട്ടുള്ള പ്രവര്‍ത്തനത്തില്‍ സലായയിലെ മലയാളി സമൂഹത്തിന്റെ എല്ലാവിധ അനുഗ്രഹവും സഹായവും ഈ അവസരത്തില്‍ പ്രതീക്ഷിക്കുന്നു.

Convener : SURESH BABU
Co. Convener : Dr. SHAJI
Treasurer : ANIL KUMAR
Cultural Secretary : VINAY KUMAR
Jt. Cultural Secretary : FREDDY
Sports Secretary : PAVITHARN K
Community Welfare Sec. : BABU KUTTIADI
Jt.Community Wefare Sec : Adv. SAJNU SALAM
Lady Coordinator : BAIRA JYOTHISH

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top