Flash News

ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലെ സൈനികരഹിത മേഖലയിലേക്കുള്ള ട്രം‌പിനെ സന്ദര്‍ശനം റദ്ദാക്കി

November 8, 2017

 trump-1

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് നടത്താനിരുന്ന അപ്രതീക്ഷിത സന്ദര്‍ശനം  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഉത്തര- ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയിലേക്ക്(ഡിഎംസെഡ് )  സന്ദര്‍ശനം നടത്താനായിരുന്നു ട്രംപിന്റെ തീരുമാനം.  സിയൂളിലെ യുഎസ് സൈനിക താവളത്തിൽ നിന്ന് പുറപ്പെട്ട ട്രംപിന്റെ ഹെലികോപ്റ്റർ യാത്ര റദ്ദാക്കി മടങ്ങിയെന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജപ്പാൻ പര്യടനത്തിന് ശേഷമാണ് ട്രംപ് രണ്ടു ദിവസത്തെ ദക്ഷിണകൊറിയൻ സന്ദർശനത്തിന് സിയൂളിൽ എത്തിയത്. ദക്ഷിണ കൊറിയൻ പാർലമെന്റിനെ ഇന്ന് ട്രംപ് അഭിസംബോധ ചെയ്യും. പ്യോഗ്യാംഗിന്‍റെ ആണവമോഹത്തിന് തടയിടാൻ യുഎസിന്റെ മുഴുവൻ സൈനികശക്തിയും പ്രയോഗിക്കാൻ താൻ ഒരുക്കമാണെന്നും ട്രംപ് സിയൂളിൽ പറഞ്ഞിരുന്നു.

സിയൂളിൽ നിന്ന് ട്രംപ് ചൈനയിലേക്ക് പോകും. പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള ചർച്ചയിലും ഉത്തരകൊറിയ മുഖ്യവിഷയമാവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top