Flash News

അഴിമതി കേസില്‍ അറസ്റ്റിലായെങ്കിലും സൗദി രാജകുമാരന്മാര്‍ രാജകീയ സുഖത്തില്‍ തന്നെ

November 8, 2017

hotelസൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ രാജകുമാരന്മാര്‍ക്കും ബിസിനസ് മാധ്യമ മേധാവികള്‍ക്കും ഫൈവ് സ്റ്റാര്‍ ജയില്‍. ആഢംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. ഇത്തരത്തില്‍ നിരവധി പ്രമുഖര്‍ ഹോട്ടലില്‍ ഉണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാള്‍ട്ടന്‍ ഹോട്ടലില്‍ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുന്‍പ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കാള്‍ട്ടനില്‍വച്ചു നടന്നിരുന്നു. 3000 ബിസിനസുകാരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top