Flash News

നഗ്നരായി അകത്തുവരൂ…ഭക്ഷണം കഴിക്കൂ..!; പൂര്‍ണ്ണ നഗ്നര്‍ക്ക് മാത്രമായി പാരീസിലൊരു റസ്റ്റോറന്റ്

November 8, 2017

eat4പൂര്‍ണ്ണ നഗ്നരായി ഹോട്ടലില്‍ കയറണമെന്ന് പറഞ്ഞാല്‍ ആരെങ്കിലും അതിന് സമ്മതിക്കുമോ? എന്തിനേറെ പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു ഹോട്ടലുണ്ട്. ഈ ഹോട്ടലില്‍ കയറണമെങ്കില്‍ ഒരു കണ്ടീഷന്‍ മാത്രമെയുള്ളൂ. ശരീരത്തില്‍ ഒരു വസ്ത്രവും ഇല്ലാതെ വേണം ഹോട്ടലിന് അകത്തേക്ക് പ്രവേശിക്കാന്‍. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ തുടങ്ങിയ ഹോട്ടലിനു ചുവടുപിടിച്ച് ഇപ്പോഴിതാ ഫ്രാന്‍സിലും പാരീസിലും എത്തിയിരിക്കുകയാണ് നഗ്ന റെസ്റ്റോറന്റ്.

പൂര്‍ണ്ണനഗ്‌നരായി ഭക്ഷണം കഴിക്കുക എന്നത് നമ്മെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണല്ലോ. എന്നാല്‍ ഇവിടെ ഈ ഹോട്ടലില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. അകത്തു കയറണമെങ്കില്‍ തീര്‍ച്ചയായും സകല വസ്ത്രവും ഊരിയെ പറ്റൂ. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ റെസ്റ്റോറെന്റിനു പുറത്തു തന്നെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.

26 ഡോളര്‍ ആണ് ഇവിടത്തെ മുഖ്യ ഭക്ഷണത്തിന്റെ വില. 40 സീറ്റുകളാണ് ഈ റെസ്റ്റോറെന്റിനു ഉള്ളതും. ആഹാരം കഴിച്ചു തിരിച്ചു മടങ്ങുമ്പോള്‍ വസ്ത്രമെല്ലാം തിരികെ ലഭിക്കുകയും ചെയ്യും. പല റസ്റ്റോറന്റുകളും ഓപ്പണ്‍ ആയതിനാല്‍ ആളുകള്‍ക്ക് അകത്തേക്ക് നോക്കാന്‍ പറ്റുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. എന്നാല്‍ ഇവിടെ പൂര്‍ണ്ണമായും പുറത്തു നിന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ഹോട്ടലിന്റെ ഉള്‍വശം മറച്ചിട്ടുണ്ട്. ‘ഒ നാച്ചുറല്‍’ എന്നാണ് ഈ റസ്റ്റോറന്റിന്റെ പേര്.

20-10

a98995_dinning_2-naked

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നഗ്നരായി അകത്തുവരൂ…ഭക്ഷണം കഴിക്കൂ..!; പൂര്‍ണ്ണ നഗ്നര്‍ക്ക് മാത്രമായി പാരീസിലൊരു റസ്റ്റോറന്റ്”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top