Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

കള്ളനോട്ടടിച്ചപ്പോള്‍ റിസര്‍‌വ്വ് ബാങ്കിന്റെ സ്പെല്ലിംഗ് തെറ്റി; ബാംഗളൂരുവില്‍ പിടിയിലായ സംഘത്തില്‍ മൂന്നു മലയാളികള്‍

November 9, 2017

05340e825c333033e171d15664028d27മരശ്ശേരി: ബംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ട് നിര്‍മാണകേന്ദ്രം നടത്തിവന്ന മൂന്നു മലയാളികളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് (46), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില്‍ ഷിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (22) എന്നിവരെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ കണ്ണിയായ പൂനൂര്‍ പെരിങ്ങളം സ്വദേശി സാജു (46) ആണ് ആദ്യം പോലീസ് പിടിയിലാകുന്നത്. ഇവര്‍ നിര്‍മിച്ച ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കേരളത്തിലും ബംഗളൂരുവിലുമായി വിതരണം ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ പറഞ്ഞു.

19.40 ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ 500 രൂപയുടെ നാലുവീതം നോട്ടുകള്‍ അച്ചടിച്ച 700 പേപ്പറുകളും പിടികൂടി. ഇതിന്റെ ഒരുപുറം മാത്രമേ അച്ചടിച്ചിട്ടുള്ളൂ.നാല് പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പ്, ഒരു സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം, നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. ഹൊസൂരിനു സമീപം ചന്തപുരയിലെ രാംസാഗരയില്‍ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നത്.

അക്ഷരതെറ്റാണ് കള്ളനോട്ട് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. റിസര്‍വ് ബാങ്ക് എന്ന് അക്ഷരം തെറ്റിച്ചാണ് നോട്ടുകളില്‍ എഴുതിയിരുന്നത്. ഈ നോട്ട് കടയില്‍ കൊടുക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട്, കൊല്ലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായി ഉണ്ടെന്നറിഞ്ഞ പൊലീസ് അന്വേഷണത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസൂരില്‍ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടുന്നത്. ഷിഹാബ്, വിപിന്‍, ഗോള്‍ഡ് ജോസഫ് എന്നിവര്‍ നേരത്തെ കള്ളനോട്ട് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top