Flash News

സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ധിംഗ്ര എന്നിവര്‍ക്ക് വിജയം

November 9, 2017 , പി.പി. ചെറിയാന്‍

getPhotoന്യൂജെഴ്സി: നവംബര്‍ 6 ന് സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ വിന്‍ ഗോപാല്‍ (32) ന്യൂജേഴ്‌സി സെനറ്റിലേക്കും, മങ്ക ധിംഗ്ര വാഷിംഗ്ടണ്‍ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി പതിനൊന്ന് വര്‍ഷം റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജെന്നിഫര്‍ ബെക്കിനെ 28750 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിന്‍ ഗോപാല്‍ വിജയിച്ചത്. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് 25108 വോട്ടുകള്‍ ലഭിച്ചു.

നാല്പത്തിയഞ്ചാം ഡിസ്ട്രിക്റ്റില്‍ നിന്നും വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജിന്‍ യംഗലിയെ 55.4 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മങ്ക ധിംഗ്ര വിജയം കൊയ്തത്. ജിന്‍ യംഗലിക്ക് 44 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

വാഷിംഗ്ടണിലും ന്യൂജഴ്‌സിയിലും നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും ഇന്ത്യന്‍-അമേരിക്കന്‍ വംശജനുമായ വിന്‍ ഗോപാലിന്റേയും മങ്കയുടേയും വിജയം പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടുള്ള വോട്ടര്‍മാരുടെ എതിര്‍പ്പാണ് പ്രകടനമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

വൈക്കം സ്വദേശിയായ ഡോ. കൃഷ്ണ മേനോനാണ് വിന്‍ ഗോപാലിന്റെ പിതാവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടറാണ് മാതാവ്. വിന്‍ ഗോപാല്‍ 2011 ല്‍ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വിന്‍ ഗോപാലിന്റേയും മങ്ക ധ്രിംഗ്രയുടേയും വിജയത്തില്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top