Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

സിറിയയില്‍ ഐഎസിന് നില്‍ക്കക്കള്ളിയില്ലാതായി; അവസാന ശ്രമവും ഉപേക്ഷിച്ച് മരുഭൂമിയിലെ ഒളിത്താവളങ്ങളിലേക്ക് ഓടിയൊളിച്ചു

November 9, 2017

lebanese-army-in-syria.jpg.image_.784.410ബെയ്റൂട്ട്∙ ഭീകരസംഘടനയായ ഐഎസ് (ഇസ്‍‌ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം സിറിയൻ സേന പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരർ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കുപോയതായാണ് റിപ്പോർട്ട്. ഇറാഖ്, സിറിയ അതിർത്തികളിലെ കുറച്ചു സ്ഥലങ്ങൾ കൈയ്യടക്കിയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാഖിൽനിന്ന് ഐഎസിനെ തുരത്തിയതോടെ സിറിയൻ ഭാഗത്തായിരുന്നു ഭീകരർ തമ്പടിച്ചിരുന്നത്. സിറിയൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

ബുധനാഴ്ചയാണ് ഇറാഖ് അതിർത്തിക്കു തൊട്ടടുത്തുള്ള നഗരത്തിലേക്കു സിറിയയിലെ ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധമാണ് ഐഎസ് നടത്തിയത്. എന്നാൽ സിറിയൻ സേനയുടെ ആക്രമണത്തിൽ ഐഎസ് തകർന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന വാർത്ത നൽകിയിട്ടുണ്ട്. സിറിയൻ സേനയ്ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേർ എസ്സോർ പ്രവിശ്യയിലെ അൽബു കമൽ മോചിപ്പിച്ചെടുക്കാൻ സഹായിച്ചതായി സന റിപ്പോർട്ട് ചെയ്തു.

അതേസമയം, സിറിയൻ സൈന്യത്തെക്കാൾ സഖ്യകക്ഷികളുടെ സൈന്യമാണ് നഗരം മോചിപ്പിക്കാൻ കൂടുതൽ പോരാടിയതെന്നു യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായ ദി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാർഡ്സ്, ഇറാഖിലെ ഷിയ പോരാളികൾ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്സർവേറ്ററി മേധാവി റാമി ആബ്ദെൽ റഹ്മാൻ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top