Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ജനാധിപത്യത്തെ തട്ടിയെടുക്കലല്ല യഥാര്‍ത്ഥ ജനാധിപത്യം: സാം പിട്രോഡ

November 10, 2017

sam-pitrodaഅഹമ്മദാബാദ്: ചിലയാളുകള്‍ ജനാധിപത്യത്തെ തട്ടിയെടുത്തിരിക്കുകയാണെന്ന് ടെലികോം രംഗത്തെ പ്രമുഖന്‍ സാം പിട്രോഡ. ജനങ്ങളിലേക്കു ജനാധിപത്യത്തെ തിരികെ കൊണ്ടുവരണം. ജയിച്ചയാള്‍ എല്ലാം കയ്യടക്കുന്നതല്ല ജനാധിപത്യമെന്നത്. കൂട്ടായ നേതൃത്വമാണു വേണ്ടത്. പലയിടത്തും അതു കാണാനില്ല. ഗുജറാത്തും ഇന്ത്യയും ലോകം മുഴുവനും ഒരു നാല്‍ക്കവലയിലാണെന്നും പിട്രോഡ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് സാം പിട്രോഡ. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട്, ജാംനഗര്‍, സൂറത്ത് എന്നീ നഗരങ്ങളാണു പിത്രോദ സന്ദര്‍ശിക്കുന്നത്. പ്രകടനപത്രിക തയ്യറാക്കുന്നതിനു മുന്നോടിയായി ജനങ്ങളില്‍നിന്നു നേരിട്ടു പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായാണ് സാം പിട്രോഡ എത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട – ഇടത്തരം വ്യവസായം, തൊഴിലവസരം വര്‍ധിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള ‘ജനങ്ങളുടെ പ്രകടനപത്രിക’ തയ്യാറാക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിട്രോഡ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്നു പിട്രോഡ.

ജനങ്ങളെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടെന്നു പിട്രോഡ വ്യക്തമാക്കി. ഗുജറാത്തിലെ നേതാക്കന്‍മാരുമായി താന്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണു ജനങ്ങളെ നേരിട്ടു കേട്ടു പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയിട്ടത്.

ലോകമെങ്ങും മുകളില്‍നിന്നു താഴേക്കാണു വികസന മാതൃകകള്‍. എന്നാല്‍, ഈ പാശ്ചാത്യരീതി വിട്ടു താഴെനിന്നു മുകളിലേക്കു വികസനം കൊണ്ടുവരേണ്ടതു ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ വികസനമാതൃക കൊണ്ടുവരാന്‍ ഗുജറാത്തിനാകും. ഇന്ത്യയ്ക്കും ലോകത്തിനും ഇതിനു കഴിയും. ജനങ്ങളെ കേള്‍ക്കാന്‍ വേണ്ടിയാണു ഞങ്ങളിവിടെ വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമായിരിക്കും.സംവരണ വിഷയത്തില്‍ താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതു പ്രധാനപ്പെട്ട കാര്യമാണെന്നും ലോകത്ത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാതിരുന്നവര്‍ക്ക് അതൊരു അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം ഇല്ലാതെയും ഇത്തരക്കാരില്‍ പുരോഗതി കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പ്രധാനം ഗുജറാത്തിനുവേണ്ടി തനിക്ക് എന്താണു ചെയ്യാന്‍ കഴിയുക എന്നതാണ്. അല്ലാതെ സംവരണത്തിനുവേണ്ടി സര്‍ക്കാര്‍ എന്താണു ചെയ്യുന്നത് എന്നല്ല. വിശ്വകര്‍മ വിഭാഗത്തില്‍നിന്നുള്ളയാളാണു താന്‍. തച്ചന്റെ മകനാണ്. താഴെയുള്ളവരെ ഉയര്‍ത്താന്‍ സംവരണം വേണം. എന്നാല്‍ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതില്‍നിന്ന് അതാരെയും തടയരുത്.

ജനങ്ങളെ കേള്‍ക്കുകയാണ് മികച്ച നേതാക്കള്‍ ചെയ്യേണ്ടത്. അല്ലാതെ അവരെ ഉപദേശിക്കുകയല്ല വേണ്ടതെന്നും പിട്രോഡ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top