Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും യുദ്ധത്തിന് തയ്യാര്‍; ഞായറാഴ്ച കൊറിയന്‍ പെനിന്‍സുലയ്ക്കടുത്ത് സൈനികാഭ്യാസം

November 10, 2017

1058124329വമ്പന്‍ യുദ്ധക്കപ്പലുകളുമായി യുഎസിന്റെ ശക്തിപ്രകടനം. യുദ്ധത്തിന് സജ്ജമാണെന്ന് പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ് യുഎസും ജപ്പാനും ദക്ഷിണ കൊറിയയും. സൈനികാഭ്യാസത്തിന് തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലാണ് ജപ്പാന്‍ അയച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ കപ്പലുകളും യുഎസിനൊപ്പം സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്.

ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുകയെന്ന് നാവികസേന അറിയിച്ചു. രണ്ട് അകമ്പടിക്കപ്പലുകളും ഇതോടൊപ്പമുണ്ടാകും. യുഎസിന്റെ മൂന്നു വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഒപ്പമായിരിക്കും ജാപ്പനീസ് കപ്പലുകളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്നീ കപ്പലുകള്‍ക്കൊപ്പം ഇസെ, ഇനാസുമ, മകിനാമി എന്നീ ജാപ്പനീസ് കപ്പലുകളാണ് അഭ്യാസത്തിനെത്തുക.

കൊറിയന്‍ പെനിന്‍സുലയോടു ചേര്‍ന്നായിരിക്കും ഞായറാഴ്ച യുഎസ്-ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം. ഒരു ദശാബ്ദക്കാലത്തിനിടെ ഇതാദ്യമായാണു മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്. എഫ് 18 സ്‌ട്രൈക്കര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ യുദ്ധവിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് യുഎസിന്റെ കപ്പലുകള്‍.

അതേസമയം, വ്യത്യസ്തമായ മറ്റൊരു നാവികാഭ്യാസത്തില്‍ ദക്ഷിണകൊറിയയുടെ ഏഴു കപ്പലുകളായിരിക്കും യുഎസിനൊപ്പം പങ്കെടുക്കുക. 14 യുഎസ് യുദ്ധക്കപ്പലുകള്‍ ഇതിനായെത്തും. ഇതോടൊപ്പം വ്യോമാഭ്യാസവും ഉണ്ടാകും. നവംബര്‍ 11 മുതല്‍ 14 വരെയാണ് അഭ്യാസപ്രകടനം. യുദ്ധക്കപ്പലുകളുടെ സംയുക്ത-ഏകോപിത പ്രവര്‍ത്തനങ്ങളായിരിക്കും നാവികാഭ്യാസത്തില്‍ വിലയിരുത്തുക. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്ന് ഓര്‍മിപ്പിക്കാനാണ് ഈ നാവികാഭ്യാസങ്ങളെന്നും ദക്ഷിണ കൊറിയന്‍ സേന വ്യക്തമാക്കി.

ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി വിയറ്റ്‌നാമില്‍ നടക്കുന്നതിനിടെയാണു സംയുക്ത നാവികാഭ്യാസം. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും കൂടിക്കാഴ്ച തുടരുകയാണ്. 12 ദിവസത്തെ ഏഷ്യന്‍ പര്യടനത്തിനിടെ ഇതിനോടകം ട്രംപ് ടോക്കിയോയിലും സോളിലും ബെയ്ജിങ്ങിലും സന്ദര്‍ശനം നടത്തി. സൈനികശക്തികളെ വളരെപ്പെട്ടെന്നു തന്നെ മേഖലയിലേക്കെത്തിച്ച് ഒരുമിച്ചു നിര്‍ത്തി ഏതു ഭീഷണിയെയും നേരിടാന്‍ പ്രാപ്തരാണ് തങ്ങളെന്നു തെളിയിക്കുക കൂടിയാണ് യുഎസിന്റെ ലക്ഷ്യം. ഇതാകട്ടെ ഉത്തര കൊറിയയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പുമാണ്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിന്നും ആണവപരീക്ഷണങ്ങളില്‍ നിന്നും ഉത്തരകൊറിയ പിന്മാറണമെന്നാണ് യുഎസ് ആവശ്യം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും യുദ്ധത്തിന് തയ്യാര്‍; ഞായറാഴ്ച കൊറിയന്‍ പെനിന്‍സുലയ്ക്കടുത്ത് സൈനികാഭ്യാസം”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top