Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് ഭാര്യയുമായി കാണാന്‍ പാക് സര്‍ക്കാര്‍ അനുവാദം നല്‍കി

November 10, 2017

kulbushanഇസ്ലാമാബാദ്: പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. ഇതിനായി അവസരമൊരുക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനെ പാകിസ്താന്‍ രേഖാമൂലം അറിയിച്ചു. മാനുഷിക പരിഗണനയെ കരുതിയാണ് കുല്‍ഭൂഷണന്‍ ജാദവിന് ഭാര്യയെ കാണാന്‍ അവസരമൊരുക്കുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇക്കാര്യം ഇന്ത്യ പലതവണ പാകിസ്താന് മുന്നില്‍ ഉന്നയിച്ചിരുന്നതാണ്. ഇന്ത്യാ- പാക് വിദേശകാര്യ വകുപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി ഉന്നയിക്കുകയും ചെയ്ത് ഒരുമാസം കഴിഞ്ഞപ്പോഴാണ് കുല്‍ഭൂഷണന്‍ ജാദവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.

കഴിഞ്ഞ ജൂലൈ മുതല്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ പാകിസ്താനിലെത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ വിസാ അപേക്ഷയോട് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് 15 തവണ വിസാ അപേക്ഷകള്‍ നല്‍കിയെങ്കിലും അവയൊക്കെ നിരസിക്കപ്പെടുകയായിരുന്നു. ഇത് വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതും ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റാന്‍ പാകിസ്താന്‍ തയ്യാറായതെന്നാണ് വിവരങ്ങള്‍.

2016 മാര്‍ച്ചിലാണ് പാകിസ്താന്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പാകിസ്താനില്‍ കടന്നതിനും ചാരപ്രവര്‍ത്തനം നടത്തിയതിനുമാണ് അറസ്റ്റെന്നാണ് പാകിസ്താന്‍ അറിയച്ചത്. അതേസമയം പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

Kulbusuahn

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top