Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ജി‌എസ്‌ടി കുറ്ച്ചു; നവംബര്‍ 15 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

November 10, 2017

imagesഗുവാഹത്തി: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റസ്റ്റൊന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു. 18 ശതമാനത്തില്‍ നിന്ന് കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായാണ് നികുതി കുറച്ചത്. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജിഎസ്ടി 28 ശതമാനായി തുടരും. റസ്‌റ്റൊറന്റുകള്‍ക്കുള്ള നികുതി കുറഞ്ഞതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകുറയാന്‍ വഴിയൊരുങ്ങും. എസി, നോണ്‍ എസി റസ്‌റ്റൊറന്റുകള്‍ക്കെല്ലാം ഇനി കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായിരിക്കും ഈടാക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ റസ്റ്റൊറന്റുകള്‍ക്ക് ഇനിമുതല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ഗുണങ്ങള്‍ ലഭിക്കില്ല. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയില്‍ നിന്ന് റസ്‌റ്റൊറന്റുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തിരുമാനം എടുത്തത്. നവംബര്‍ 15 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

അതേസമയം ഒരു ദിവസത്തെ വാടക 7500 രൂപവരെ ഈടാക്കുന്ന നക്ഷത്ര ഹോട്ടലുകളില്‍ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 18 ശതമാനമായികരുന്നു. ഔട്ട് ഡോര്‍ കേറ്ററിങ്ങിന് നിലവില്‍ ഈടാക്കുന്ന 18 ശതമാനം നികുതി തുടരും. പുതിയ നികുതി നിരക്ക് പ്രകാരം ഇനി 50 ഉത്പന്നങ്ങള്‍ക്ക് മാത്രമെ ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകു. 175 എണ്ണത്തിന് 28 ശതമാനത്തില്# നിന്ന് 18 ശതമാനത്തിലേക്ക് നിരക്കു കുറച്ചു. 12, 18 ശതമാനം നികുതി ഈടാക്കിയിരുന്ന 14 ഉത്പന്നങ്ങള്‍ക്ക് ഇനിമുതല്‍ അഞ്ച് ശതമാനം മാത്രമായിരിക്കും ഈടാക്കുക. അഞ്ച് ശതമാനം ികുതി ഉണ്ടായിരുന്ന ആറ് ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top