Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ശശികലയുടേയും ബന്ധുക്കളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രണ്ടാം ദിവസത്തിലേക്ക്; നിരവധി രേഖകളും കണക്കില്‍ പെടാത്ത പണവും കണ്ടെടുത്തു

November 10, 2017

it-raid-at-jaya-tv-premises_3d0e4a96-c5d4-11e7-a37e-1053cac6ca52ചെന്നൈ : ‘ഓപ്പണ്‍ ക്ലീന്‍ മണി’യുടെ ഭാഗമായി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് രണ്ടാംദിനത്തിലേക്ക്. വന്‍തോതില്‍ പണവും രേഖകളും പിടിച്ചെടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആണെങ്കിലും പാര്‍ട്ടിയില്‍നിന്ന് മന്നാര്‍ഗുഡി മാഫിയയെ നിഷ്പ്രഭരാക്കി പുകച്ചുപുറത്തു ചാടിക്കുകയാണ് ലക്ഷ്യം.

അതേസമയം പിടിച്ചെടുത്ത പണം എത്രത്തോളമുണ്ടെന്ന് പരിശോധന പൂര്‍ത്തിയായ ശേഷമേ പറയാനാകൂ. ചിലയിടത്ത് റെയ്ഡ് സമാപിച്ചതായും പല സ്ഥലങ്ങളിലും റെയ്ഡ് തുടരുന്നുണ്ടെന്നും എപ്പോഴാണ് തീരുകയെന്ന് പറയാനാവില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

നോട്ടുനിരോധന കാലയളവില്‍ ധാരാളം പണമൊഴുകിയ കടലാസ് കമ്പനികളില്‍ ചിലതിനു ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരന്‍ എന്നിവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന. ഇതു സംബന്ധിച്ച് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നാണു സൂചന.

വ്യാഴാഴ്ച തമിഴ്‌നാട്, പുതുച്ചേരി, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു. 1800 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ദിനകരന്റെയും ശശികലയുടെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള ജയ ടിവി, മുഖപത്രം നമത് എംജിആര്‍ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു. ജയലളിതയുടെ വില്‍പത്രം തേടിയാണു റെയ്ഡ് എന്ന അഭ്യൂഹവും ശക്തമാണ്. കുറച്ചു ദിവസങ്ങളായി ചാനലിന്റെയും ഉന്നത ജീവനക്കാരുടെയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നെന്നും വിശദീകരണമുണ്ട്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗളൂരു പരപ്പനഗ്രഹാര ജയിലിലാണ് ശശികല. ദിനകരനെയും ശശികലയെയും മറികടന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും പാര്‍ട്ടി പിടിച്ചെടുത്തിരിക്കുകയാണ്. രണ്ടു വിഭാഗവും തമ്മില്‍ നിയമ പോരാട്ടവും നടക്കുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top