Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ശശികലയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് മൂന്നാം ദിവസം; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കണ്ടെടുത്തു; രാഷ്ട്രീയ പകപോക്കലാണെന്ന് ശശികല വിഭാഗം

November 11, 2017

sasikalaചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, എഐഎഡിഎംകെ നേതാവ് ശശികല നടരാജനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും നടത്തിയ പരിശോധനയില്‍ കോടികളുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്.

ശശികലയുടെ സഹോദരന്റെ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കോടി രൂപയും എട്ട് കിലോ സ്വര്‍ണവും കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 1200 കോടി രൂപയുടെ അനധികൃത നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

jaya-tv-raids-650_650x400_61510380151മൂന്നു ദിവസമായി ശശികലയുടെ ബന്ധുക്കളുടെയും എഐഎഡിഎംകെയിലെ ശശികല വിഭാഗം നേതാക്കളുടെയും ശശികലയുമായി അടുപ്പം പുലര്‍ത്തുന്നവരുടെയും സ്ഥാപനങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിവരികയായിരുന്നു. ജയലളിതയുടെ അനന്ദിരവന്‍ ടിടിവി ദിനകരന്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനങ്ങളും മറ്റൊരു മരുമകനായ വിവേക് നാരായണന്‍ നേതൃത്വം നല്‍കുന്ന ജയ ടിവിയുടെ ഓഫീസിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിലും പരിശോധന നടന്നിരുന്നു. നമധു എംജിആര്‍ ദിനപത്രത്തിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു.

jayatv6തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ഡല്‍ഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വീട്ടലടക്കം ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമേ ബംഗളുരു, ഹൈദരാബാദ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിലും പരിശോധന നടന്നു. 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് റെയ്ഡ് എന്ന് എഐഎഡിഎംകെയിലെ ശശികല വിഭാഗം ആരോപിച്ചു.

I-T_raid_3209492g

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top