Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ജിഗ്നേഷ് മേവാനിയ്ക്ക് എതിരായി രാം‌വിലാസ് പസ്വാനെ ബിജെപി ഗോദയിലിറക്കുന്നു

November 11, 2017

jigneന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദളിത് വിഭാഗത്തെ സ്വാധീനിക്കാന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ ഇറക്കി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രിയായ രാം വിലാസ് പാസ്വാന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നല്‍കുകയായിരുന്നു.

ബിജെപിയുടെ പ്രചാരണ പരിപാടിയായ ഗൗരവ് സമ്പര്‍ക്ക് അഭിയാന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പാസ്വാന്‍ അഹമ്മദാബാദിലെ ബിജെപി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇതിന് പുറമെ ദളിതരുടെ ശക്തി കേന്ദ്രമായ ദാനിലിംദ മേഖലയില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

പാസ്വാന് പുറമെ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട്, ജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ ഉള്‍പ്പെടെയുള്ള ദളിത് നേതാക്കളും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരായ ദളിത് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു ജിഘ്‌നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാം വിലാസ് പാസ്വാനെയും ബിജെപി ഗുജറാത്തില്‍ എത്തിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top