Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

തോമസ് ചാണ്ടിയെ പോലുള്ള കച്ചവട പ്രമാണികകളെ സം‌രക്ഷിക്കേണ്ട കടമ സിപി‌ഐക്കില്ലെന്ന് കെകെ ശിവരാമന്‍

November 11, 2017

thomas-chandyതോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തസ് കാക്കണമെന്ന് സിപിഐ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. അഭിമാനം സംരക്ഷിക്കുന്ന തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

ചാണ്ടിയെ പോലുള്ള കച്ചവട പ്രമാണികള്‍ക്ക് പറ്റിയ ഇടമല്ല ഇടതുമുന്നണിയെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയെ പോലുള്ളവര്‍ രാഷ്ട്രീയത്തെ പണം കായ്ക്കുന്ന മരമായി കാണുന്നതിന്റെ തെളിവാണ് ഈ സംഭങ്ങളെന്നും മറ്റൊന്നിനെ കുറിച്ചും മനസിലാക്കാന്‍ പറ്റാത്തതു കൊണ്ടാണ് സുധാകര്‍ റെഡ്ഡിയെ തോമസ് ചാണ്ടി അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി രാജ്യത്തിനാകെ മാതൃകയായി കൊണ്ടിരിക്കുന്നതുകൊണ്ടാണ് രാഷ്ട്രപ്രതി കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചതെന്നും എന്നാല്‍ തോമസ് ചാണ്ടിയെ പോലെയുള്ള പുഴുക്കുത്തുകള്‍ മുന്നണിക്കും സര്‍ക്കാരിനും അപമാനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top