Flash News

“സംസ” സാംസ്ക്കാരിക സമിതിയുടെ രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

November 11, 2017

General Body Meetting“സംസ” സാംസ്കാരിക സമിതി രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം 11/11/2017 ന് വെള്ളിയാഴ്ച സൗത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ നടന്നു.

പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് വത്സരാജന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ സതീഷ്‌ പൂമനക്കല്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

2017-18 വര്‍ഷത്തേക്കുള്ള 23 അംഗ പുതിയ നിര്‍വാഹക സമിതിയെ യോഗം തിരഞ്ഞെടുത്തു. നന്ദിപ്രകാശനം ജിജോ ജോര്‍ജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മെമ്പര്‍മാരും കുടുംബാംഗങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top