Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കോഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ 3-ന്

November 12, 2017 , ജോയിച്ചന്‍ പുതുക്കുളം

fomaa_chicagoഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഡിസംബര്‍ 3-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും.

ഷിക്കാഗോയോട് ചേര്‍ന്നുകിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും, കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. ഈ കണ്‍വന്‍ഷന്‍ തികച്ചും ഒരു ഫാമിലി കണ്‍വന്‍ഷനായിരിക്കുമെന്നു ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു.

ഈ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപ്പതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top