Flash News

അമൃതാനന്ദമയി മഠത്തിന്‍റെ ശബരിമല ശുചീകരണം പൂര്‍ത്തിയായി

November 12, 2017 , അമൃത മീഡിയ

Pampa cleanig 41)ശബരിമല: മാതാ അമൃതാനന്ദമയി മഠത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ന്നു വരുന്ന ശബരിമല ശുചീകരണ യജ്ഞം പൂര്‍ത്തിയായി. പമ്പാനദിയും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്.

പുണ്യനദിയായ പമ്പയുടെ ഉത്ഭവ കേന്ദ്രമെന്ന നിലയില്‍ ഏറെ പ്രാധാന്യവും പവിത്രതയും കണക്കാക്കുന്ന സങ്കേതം ഇതോടെ സമ്പൂര്‍ണ്ണമായി ശുചീകരിക്കാന്‍ കഴിഞ്ഞു. ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കാന്‍ നടപടികളുണ്ടായി. പമ്പയില്‍ നടന്ന ശുചീകരണയജ്ഞത്തില്‍ കേന്ദ്ര മന്ത്രി അല്‍ ഫോണ്‍സ് കണ്ണന്താനം പങ്കാളിയായി.

മഠത്തിന്‍റെ സേവനപ്രവര്‍ത്തങ്ങളെ അനുമോദിക്കുന്നതായും ക്ലാസുമുറികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ അറിവും അനുഭവവും സ്വായത്തമാക്കാന്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് സഹായകമാവും എന്ന് ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സര്‍ക്കാരുകള്‍ സ്വഛ് ഭാരത് പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് നടപ്പിലാക്കേണ്ടത് ഓരോ പൗരന്‍റെയും കര്‍ത്തവ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള വിദേശികളടക്കമുള്ള ആശ്രമ അന്തേവാസികളൂം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ അമൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഇന്നു നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

Pampa cleanig 3 (2) Pampa cleaning


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top