Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ഫിറ്റ്നസ്സ് ചലഞ്ച് 30-30 ആചരിച്ചു

November 12, 2017 , ഫഹദ് ചെട്ടിപ്പടി

fahadഅബുദാബി : ദുബായ് ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ള ‘ഫിറ്റ്നസ് ചലഞ്ച് 30-30’ എന്ന ആരോഗ്യ ബോധവത്കരണ ശില്പശാലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അബുദാബിയിലെ ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്സ് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ശില്പശാലയും ഏകദിന കായികോത്സവവും നടത്തി. ഖോര്‍ഫുക്കാന്‍ ബീച്ചില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ യോഗ, കരാട്ടേ അടക്കമുള്ള വിവിധ ആയോധന കലകളുടെ പ്രദര്‍ശനവും ഫുട്ബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളുടെ അവതരണവും നടന്നു.

ആരോഗ്യ പരിചരണ രംഗത്തെ നവീനാശയങ്ങളെയും പരിശീലനങ്ങളുടെ രീതികളെയും കുറിച്ച് ഡോ. സുമേഷ്, ടി എം എ ചീഫ് ഇന്‍സ്ട്രക്ടറും എക്‌സാമിനറുമായ സെന്‍സായ് ഫാഇസ് കണ്ണപുരം, പ്രശസ്ത ട്രെയിനറും കരാട്ടേ പരിശീലകനുമായ സെന്‍സായി ഹാരിസ്, ഇന്‍സ്ട്രക്ടര്‍മാരായ സെന്‍സായി റഈസ്, സെന്‍സായി ഹാഷിം, സെന്‍സായി ഷമീര്‍ ,സെന്‍സായി ഗസ്നി ,സെന്‍സായി ഫാസില്‍ ,സെന്‍സായി റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ബോധവല്‍കരണ ക്ലാസ്സും ഉണ്ടായിരുന്നു.

ടി.എം.എ. ക്ലബ് അംഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കമുള്ള വിവിധ രാജ്യക്കാരായ നൂറോളം പേര്‍ ശിൽപശാലയില്‍ പങ്കെടുത്തു. പരിപാടിയുടെ ലക്ഷ്യം വിളിച്ചോതുന്ന ഫിറ്റ്നസ് ബോധവത്കരണ ക്ലാസ്സുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജകരമായി. പരിപാടിയില്‍ ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും ശുക്കൂര്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

fahad1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top