Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

പതിനായിരം പുരുഷന്മാരുമായി കിടക്ക പങ്കിട്ട അനുഭവവുമായി മുന്‍ ലൈംഗിക തൊഴിലാളി ഗ്വൈനെത്ത് മോടെനെഗ്രോ

November 13, 2017 , .

Gwyneth-Montenegroഓസ്‌ട്രേലിയയിലെ മുന്‍ ലൈംഗിക തൊഴിലാളിയായ ഗൈ്വനെത്ത് മോടെനെഗ്രോ എന്ന 39കാരി ഒരു ചൂടന്‍ പുസ്തകം എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത് പോലുള്ള രസകരമായ കാര്യങ്ങളാണ് ഇതില്‍ അവര്‍ പ്രതിപാദിക്കുന്നത്. പുരുഷന്റെ വികാരവിചാരങ്ങളെ പറ്റി ചുമ്മാ എഴുതുകയല്ല ഈ സ്ത്രീ ചെയ്യുന്നത്. മറിച്ച് 10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ട അപൂര്‍വ അനുഭവങ്ങളുടെ കരുത്തിലാണ് അവര്‍ ഇതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലധികം ഈ വ്യവസായത്തില്‍ സജീവമായി നിലനിന്നതിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നത്.

ചെറിയ മാറുള്ള സ്ത്രീകളെ നല്ലൊരു വിഭാഗം പുരുഷന്മാരും ഇഷ്ടപ്പെടുന്നതിന്റെ രഹസ്യങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ മോടെനെഗ്രോ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മിക്ക പുരുഷന്മാരും സാമ്പ്രദായിക സങ്കല്‍പങ്ങളോട് പൊരുത്തപ്പെടുന്ന സ്ത്രീകളെയല്ല ഇഷ്ടപ്പെടുന്നതെന്നും മറിച്ച് എല്ലാ ആകൃതിയിലുമുള്ള സ്ത്രീകളെയും ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരുണ്ടെന്നും ഈ ലൈംഗിക തൊഴിലാളി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നെഴുതിയിരിക്കുന്നു. നിരവധി പുരുഷന്മാര്‍ക്ക് സാമ്പ്രദായിക സൗന്ദര്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അതിസുന്ദരികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനും കൂടെപ്പോകുന്നതിനും നാണമാണെന്നും അതിനാല്‍ അവര്‍ സാധാരണ ലൈംഗിക തൊഴിലാളികളെ തേടി പോകുന്നുവെന്നും മോടെനെഗ്രോ വ്യക്തമാക്കുന്നു.

Gwyneth-Montenegro-copyചില കസ്റ്റമര്‍ യുവതികളായ വേശ്യകള്‍ക്ക് പകരം അല്‍പം പക്വതയുള്ള മധ്യവയസ്‌കകളെയാണ് ഇഷ്ടപ്പെടുന്നത്.’ ദി സീക്രട്ട് ടാബൂ ദി അള്‍ട്ടിമേറ്റ് ഇന്‍സൈഡേര്‍സ് ഗൈഡ് ടു ബീയിങ് ഫിനാന്‍ഷ്യലി സക്‌സസ്ഫുള്‍ എസ്‌കോര്‍ട്ട്, ഡീറ്റെയില്‍സ് ഹൗ ടു ബീ ഫിനാന്‍ഷ്യലി സക്‌സസ്ഫുള്‍ എസ്‌കോര്‍ട്ട്’ എന്നാണ് മോടെനെഗ്രോയുടെ പുസ്തകത്തിന്റെ പേര്. ലൈംഗിക തൊഴിലില്‍ എത്തരത്തില്‍ വിജയം കൈവരിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കൂടിയാണിത്. മിക്കവരും കാമാസക്തിയുള്ള സ്ത്രീയെ ആണ് വേശ്യയില്‍ തേടുന്നതെന്നും മോടെനെഗ്രോ വെളിപ്പെടുത്തുന്നു.

വെറും ലൈംഗിക ബന്ധം മാത്രമല്ല വേശ്യകള്‍ക്കടുത്തെത്തുന്ന പുരുഷന്മാര്‍ ആഗ്രഹിക്കുന്നതെന്നും മറിച്ച് അവരുമായി സംസാരിക്കാനും നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാനും മിക്കവരും ആഗ്രഹിക്കുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.ഒരു രാത്രിക്ക് 1150 പൗണ്ട് അഥവാ ഏതാണ്ട് 2000ത്തോളം ഡോളര്‍ ചാര്‍ജ് വാങ്ങിയിരുന്നു ലൈംഗിക തൊഴിലാളിയായിരുന്നു മോടെനെഗ്രോ.തന്റെ അടുത്ത് വന്നവരില്‍ 90 ശതമാനവും വിവാഹിതരായ പുരുഷന്മാരായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഓരോ പുരുഷനുമൊപ്പം ശയിച്ചതിന് ശേഷവും അയാളെക്കുറിച്ചും അതില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും താന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നാണ് മോടെനെഗ്രോ വെളിപ്പെടുത്തുന്നു. ഇത് തനിക്ക് പുസ്തകമെഴുതാന്‍ ഉപകരിച്ചുവെന്നും യുവതി പറയുന്നു.

THP_CHP_111117SGwyneth-_3833JPG

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top