Flash News

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 10 നഗരങ്ങളില്‍ ഒന്നായി ന്യൂഡല്‍ഹി മാറിയെന്നു വെരിസ്‌ക് മേപ്പിള്‍ക്രോഫ്റ്റ്

November 13, 2017

delhiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും കനത്ത മൂടല്‍ മഞ്ഞും തുടരുകയാണ്. ഇതേ തുടര്‍ന്ന് 69 ട്രയിനുകളാണ് വൈകിയോടുന്നത്. 22 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. എട്ട് ട്രയിനുകള്‍ റദ്ദാക്കി.

12.4 ഡിഗ്രി സെല്‍ഷ്യസാണു പുലര്‍ച്ചെയുള്ള താപനില. വരും ദിവസങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പെയ്താല്‍ ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തല്‍. ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

അതേസമയം, ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ നിന്ന് ഒരു വാഹനത്തെയും ഒഴിവാക്കാനാകില്ലെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അപ്പീലിനു പോകുമെന്നാണു സൂചന. ഇന്നു മുതല്‍ 17 വരെ ഇത്തരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണു സംസ്ഥാനം നടത്തിയത്. വനിതകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്രയാത്രക്കാര്‍ക്കും നിയന്ത്രണത്തില്‍ ഇളവു കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 10 നഗരങ്ങളില്‍ ഒന്നായി ന്യൂഡല്‍ഹി മാറിയെന്നു കണ്‍സല്‍ട്ടന്‍സി കമ്പനിയായ വെരിസ്‌ക് മേപ്പിള്‍ക്രോഫ്റ്റ് അറിയിച്ചു. അതിനിടെ, നെവാര്‍ക്, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് പുനരാരംഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top