Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

സിനിമയിലെ റോളിനെക്കുറിച്ച് സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി കിടക്ക പങ്കിടാന്‍ ക്ഷണിച്ച സം‌വിധായകനെതിരെ നടി

November 13, 2017

divya.png.image.784.410കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.

90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’

divya-manoj.png.image.784.410റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top