Flash News

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു

November 13, 2017

DELHISMOGPOLLUTIONഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നതോടെ കുടുംബങ്ങള്‍ കുട്ടികളുമായി നഗരം വിട്ടു തുടങ്ങി. 17 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ഇപ്പോള്‍. ഡല്‍ഹിയില്‍നിന്നും സമീപ പ്രദേശങ്ങളായ ഗോവയിലേക്കും മറ്റും രണ്ടു മാസത്തേക്ക് ഒഴിഞ്ഞു പോകുകയാണു പലരും. 1976 മുതല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന മയൂര്‍ ശര്‍മയെന്ന ടിവി ആങ്കര്‍ രണ്ടു കുട്ടികള്‍ക്കൊപ്പമാണു ഗോവയിലേക്കു രക്ഷപ്പെട്ടത്. അടുത്ത സുഹൃത്തുക്കളില്‍നിന്നും ജോലിയില്‍നിന്നുമൊക്കെ വിട്ടുനില്‍ക്കേണ്ട സ്ഥിതിയാണ് ഇപ്പോഴെന്ന് ഇവര്‍ പറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ തന്റെ കുട്ടികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗികളാകും. അല്ലെങ്കില്‍ മരണത്തിലേക്കു നീങ്ങും. അതൊഴിവാക്കാനാണ് താല്‍ക്കാലികമായെങ്കിലും ഈ രക്ഷപ്പെടലെന്നു മയൂര്‍ പറഞ്ഞു.

delhipollution-kmQC--621x414@LiveMintകഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്തരീക്ഷ മലിനീകരണത്തിനെതിരേ നിലകൊള്ളുന്ന ഗ്രൂപ്പിന്റെ ഭാഗമാണ് ഇവരും. ഇത്രകാലം കൊണ്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള മാറ്റവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇനിയിവിടെ തുടരുന്നതു മരണത്തിനു സമാനമാണെന്നുമാണ് മയൂര്‍ പറയുന്നത്. മയൂറിനെപ്പോലെ നിരവധി കുടുംബങ്ങളാണ് ശുദ്ധവായുവിനായി നഗരം വിടുന്നത്. മക്കളുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് പലരും ഡല്‍ഹി ഉപേക്ഷിക്കുന്നത്. ജോലിയുള്ളവരും സംരംഭകരുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. ‘ഡല്‍ഹിയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിഞ്ഞേക്കും. അതുപോലെതന്നെ വാടകയും യാത്രാ ചെലവുകളും ഉയരും. നമ്മുടെ മുന്‍ഗണനകളൊന്നും നടക്കില്ല ഇവിടെ. ഇപ്പോള്‍ ശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ഇവിടെനിന്നിട്ട് പ്രതീക്ഷയ്ക്കു വകയില്ല’- ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ആര്‍ട്ടിസ്റ്റ് ദീപികാ ഭരദ്വാജ് പറഞ്ഞു.

വായുശുദ്ധി ആപത്കരമായ നിലയിലാണിപ്പോള്‍ ഡല്‍ഹിയില്‍. കനത്ത മൂടല്‍മഞ്ഞും തുടരുന്നു. കാഴ്ചദൂരം കുറഞ്ഞതിനെത്തുടര്‍ന്ന് 69 ട്രെയിനുകളാണു വൈകിയോടുന്നതെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. എട്ടു ട്രെയിനുകള്‍ റദ്ദാക്കി.12.4 ഡിഗ്രി സെല്‍ഷ്യസാണു പുലര്‍ച്ചെയുള്ള താപനില. നാളെയും മറ്റന്നാളും ചെറിയതോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പെയ്താല്‍ ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തല്‍. ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്നു തുറന്നു. കുട്ടികളും അധ്യാപകരും മുഖാവരണം ധരിച്ചാണ് എത്തുന്നത്.

delhi-pollutionഅതേസമയം, ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍നിന്ന് ഒരു വാഹനത്തെയും ഒഴിവാക്കാനാകില്ലെന്ന ഹരിത െ്രെടബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അപ്പീലിനു പോകുമെന്നാണു വിവരം. ഇന്നു മുതല്‍ 17 വരെ ഇത്തരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണു സംസ്ഥാനം നടത്തിയത്. വനിതകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്രയാത്രക്കാര്‍ക്കും നിയന്ത്രണത്തില്‍ ഇളവു കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 10 നഗരങ്ങളില്‍ ഒന്നായി ന്യൂഡല്‍ഹി മാറിയെന്നു കണ്‍സല്‍ട്ടന്‍സി കമ്പനിയായ വെരിസ്‌ക് മേപ്പിള്‍ക്രോഫ്റ്റ് അറിയിച്ചു. അതിനിടെ, നെവാര്‍ക്, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് പുനരാരംഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top