Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി ടൊറോന്റോ പ്രൊഫസര്‍ ശൈഖ്‌ അഹമ്മദ്‌ കുട്ടി നിര്‍വ്വഹിച്ചു

November 13, 2017 , ഷക്കീബ്

SIOവളാഞ്ചേരി: വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നില്‍പ്പ് എന്ന തലക്കെട്ടില്‍ നടന്ന എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി ടൊറോന്റോ പ്രൊഫസര്‍ ശൈഖ്‌ അഹമ്മദ്‌ കുട്ടി നിര്‍വ്വഹിച്ചു. കാനഡയിലും അമേരിക്കയിലും മറ്റ്‌ യൂറോപ്യന്‍ നാടുകളിലും ഇസ്ലാം വളര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്‌, ഔദ്യോഗിക കണക്കുകളേക്കാളും അധികമാണ്‌ ഈ നാടുകളിലുള്ള മുസ്ലിംകളുടെ എണ്ണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വളരെ ക്രിയാത്മകമായ സേവനവും പോരാട്ടവുമാണ്‌ എസ്‌.ഐ.ഒ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌.ഐ.ഒ അഖിലേന്ത്യ ശൂറ അംഗം അലിഫ്‌ ശുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി കേരള സെക്രട്ടറി ഡോ. സാഫിര്‍, ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍, എസ്‌.ഐ.ഒ മലപ്പുറം പ്രസിഡന്റ്‌ ഡോ. സഫീര്‍ എ.കെ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ച്‌ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട്‌ സമാപന പ്രസംഗം നടത്തി.

എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ സി.ടി. ജാഫര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി പ്രസിഡന്റ്‌ ഷാഫി മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ്‌ സലീം മൂര്‍ക്കനാട്‌, റ്റീന്‍ ഇന്ത്യ സെക്രട്ടറി ഫാദിയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കണ്‍വീനര്‍ അബ്ദുള്‍ മുഫീദ്‌ സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അജ്മല്‍ ഷഹീന്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top