Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഫിനിക്‌സ് ഫൗണ്ടേഷന്‍ യു.എ ബീരാന്‍ സ്മാരക പുരസ്കാര സമര്‍പ്പണം നവംബര്‍ 28 ചൊവ്വാഴ്ച മലപ്പുറത്ത്

November 13, 2017 , മൊയ്തീന്‍ പുത്തന്‍ചിറ

Phinix Foundationമലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ. ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം പിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും നവംബര്‍ 28 ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി ഉബൈദുള്ള, സി.പി സെയ്തലവി, യു.എ. നസീര്‍ എന്നിവര്‍ പങ്കെടുക്കും. “അസഹിഷ്ണുതയുടെ രാഷ്ട്രീയം” പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും.

തിരുവനന്തപുരം സി.എച്ച് സെന്റര്‍ അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സാംസ്കാരിക സാഹിത്യ രംഗത്തെ ഇടപെടലുകള്‍ പരിഗണിച്ചാണ് തൃശൂര്‍ കേരളവര്‍മ്മ കോളെജ് അധ്യാപികയായ ദീപാ നിശാന്തിന് അവാര്‍ഡ്.

കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ-സിവില്‍ സപ്ലൈസ് മന്ത്രിയും എഴുത്തുകാരനും പ്രഗത്ഭ പത്രപ്രവര്‍ത്തകനുമായിരുന്ന യു.എ. ബീരാന്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം ഫിനിക്സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

ചടങ്ങില്‍ എല്ലാ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് ഫിനിക്സ് ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍ കെ.എം ശാഫി, കുരിക്കള്‍ മുനീര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Phoenix2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top