Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റ്റീഫന്റെ സംസ്ക്കാരം ബുധനാഴ്ച

November 13, 2017 , മൊയ്തീന്‍ പുത്തന്‍‌ചിറ

joseന്യൂയോര്‍ക്ക്:  അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റ്റീഫന്റെ സംസ്ക്കാരം നവംബര്‍ 15 ബുധനാഴ്ച ന്യൂജെഴ്സിയില്‍ നടക്കും.

പൊതുദര്‍ശനം: നവംബര്‍ 14 ചൊവ്വ വൈകീട്ട് 4 മുതല്‍ 7 വരെ എവര്‍‌ഗ്രീന്‍ ഫ്യൂണറല്‍ ഹോമില്‍ (Evergreen Funeral Home, 159 Garrison Ave., Jersey City, NJ 07306, Phone : 201 333 7171).

സംസ്ക്കാര ശുശ്രൂഷ: നവംബര്‍ 15 ബുധന്‍ ഉച്ചയ്ക്ക് 12:30ന് (St. John The Baptist Roman Catholic Church, 3026 John F Kennedy Blvd., Jersey City, NJ 07306, Phone 201 653 8814). തുടര്‍ന്ന് സംസ്ക്കാരവും നടക്കും.

അമേരിക്കയില്‍ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസിന്റെ പത്രപ്രവര്‍ത്തനം വിദേശ മാധ്യമങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ജോസ് അവിടെ വരുന്ന പല ലോക നേതാക്കളേയും വിശിഷ്ട വ്യക്തികളേയും അഭിമുഖം നടത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. കൂടാതെ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു ജോസ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ന്യൂജെഴ്സിയിലെ കെയര്‍ പോയിന്റ് ഹെല്‍ത്ത് ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 23 ദിവസത്തോളം ദീര്‍ഘാബോധാവസ്ഥയിലായിരുന്നു.

തിരുവനന്തപുരം കൊച്ചുവേളിയാണ് സ്വദേശം. 2001ലാണ് അമേരിക്കയിലെത്തിയത്. പീറ്റര്‍ സ്റ്റീഫന്‍ – കൊച്ചാനി സ്റ്റീഫന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബീന സ്റ്റീഫന്‍, നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്.

Jose1 jose2 jose3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top