Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ഷെറിൻ മാത്യൂസിന്റെ നാലു വയസ്സുള്ള സഹോദരിയെ ഫോസ്റ്റർ കെയറില്‍ നിന്ന് മാറ്റും

November 14, 2017

siniറിച്ചാര്‍ഡ്സണ്‍ (ടെക്സസ്): വെസ്ലി-സിനി മാത്യൂസ് ദമ്പതികളുടെ നാലു വയസ് പ്രായമുള്ള മകളെ ഏതു സമയത്തും ഹ്യൂസ്റ്റണിലുള്ള വെസ്ലിയുടെ കുടുംബത്തിന്റെ സംരക്ഷണത്തിലേക്ക് മാറ്റുമെന്ന് സിനിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി.

മൂന്നു വയസുള്ള ഷെറിൻ മാത്യൂസ് അപ്രത്യക്ഷമായതിന് ശേഷം ശിശുസം‌രക്ഷണ വകുപ്പ് കുട്ടിയെ ഏറ്റെടുത്തിരുന്നു.

തിങ്കളാഴ്ച രാവിലെ വെസ്ലിയും സിനിയും കോടതിയിൽ ഹാജരാകുമെന്ന് വെസ്ലിയുടെ സിവില്‍ കേസ് കൈകാര്യം ചെയ്യുന്ന അറ്റോര്‍ണി ഡേവിഡ് ക്ലെക്നര്‍ പറഞ്ഞിരുന്നെങ്കിലും സിനി മാത്രമാണ് കോടതിയില്‍ ഹാജരായത്.

മാത്യൂസിന് ജാമ്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് അറ്റോര്‍ണി വ്യക്തമാക്കി. ഷെറിന്‍ അപ്രത്യക്ഷമായതും തുടര്‍ന്ന് മരണവും നടന്നപ്പോഴാണ് ഒരു ദശലക്ഷം ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ച് വെസ്ലിയെ ജയിലിലടച്ചത്.

സിനിയുടെ അറ്റോർണി മിച്ചൽ നോൾട്ട കേസിൽ വാദം കേട്ടതിനുശേഷം പറഞ്ഞു “ജഡ്ജി ഷാനന്റെ തീരുമാനവും തുടര്‍ന്നുള്ള വാദവും കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. സിപിഎസ് കേസിൽ സിനി മാത്യൂസിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎസിന്റെ പഠന റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുന്നത് കാത്തിരിക്കുകയാണ്. അതിനുശേഷമേ കുട്ടിയെ എവിടെയാണ് താമസിപ്പിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ കഴിയൂ.” കേസ് നവംബര്‍ 29-ന് കോടതി വീണ്ടും പരിഗണിക്കും.

sini2 sini4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top