Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

വനിതാ പോലീസ് പുറത്ത് മസാജ് ചെയ്തപ്പോള്‍ എ‌എസ്‌ഐക്ക് സുഖം; വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ പണിയും കിട്ടി

November 14, 2017

police-womenഹൈദരാബാദ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിപ്പിപ്പിച്ച എ.എസ്.ഐ കുടുങ്ങി. മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്‌ഐ ഹസനാണ് വീഡിയോ പുറത്തായതോടെ കുടുങ്ങിയിരിക്കുന്നത്.

ബനിയന്‍ വേഷത്തില്‍ കമിഴ്ന്ന് കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും മസാജ് ചെയ്യുന്ന വനിതാ പൊലീസുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഔദ്യോഗിക യൂണിഫോമിലുള്ള പൊലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവികൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ജൊഗുലമ്പ ഗഡ്വാള്‍ പോലീസ് ഓഫീസര്‍ എസ്.എം.വിജയ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top