Flash News
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു; പ്രതികളിലൊരാള്‍ മുസ്ലിം ലീഗ് എം‌എല്‍‌എയുടെ സഹായി   ****    ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ഇരയാകട്ടേ; ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തരാമോ?; കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ കത്ത് പിണറായി വിജയന്   ****    ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ തലോടല്‍ നല്‍കുന്ന ഡോക്ടര്‍ ദമ്പതികള്‍   ****    സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം: റോഷിന്‍ മാമ്മന്‍ പ്രസിഡന്റ്   ****    റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു   ****   

മൂന്നു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു

November 14, 2017 , പി.പി. ചെറിയാന്‍

shawn-moore-robin-keefer-watn1മെംഫിസ് (ടെന്നസ്സി): കിടക്കയില്‍ തോക്കുമായി കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള പെണ്‍‌കുട്ടി മരിച്ചു. വീടിനകത്ത് അലക്ഷ്യമായിട്ടിരുന്ന തോക്കുമായി കുട്ടികള്‍ കട്ടിലിലിരുന്ന് കളിക്കുകയായിരുന്നു. പിതാവ് ഷോണ്‍ മൂറിന്റേതായിരുന്നു തോക്ക്.

വെടിപൊട്ടുന്ന ശബ്ദം കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്. പോലീസ് വരുന്നതിനു മുന്‍പേ തോക്കുമായി പിതാവ് പുറത്തേക്ക് പോയെങ്കിലും പിന്നീട് പോലീസിന് കീഴടങ്ങി.

നവംബര്‍ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷോണ്‍ മൂറിനെ (25) ജയിലിലടച്ചതായി ഷെല്‍ബി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

moore

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top