Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

എന്‍.എസ്.എസ് ശുഭാരംഭം മിനിയാപ്പോളിസില്‍ നടന്നു

November 14, 2017 , ജോയിച്ചന്‍ പുതുക്കുളം

NSS_pic1ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2018-ല്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ നായര്‍ സംഗമത്തിന്റെ ശുഭാരംഭം മിനിയാപ്പോളിസില്‍ നടന്നു.

സംഘടനയുടെ പ്രസിഡന്റ് എം.എന്‍.സി നായരുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ സുരേഷ് നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളേയും, അതുപോലെ തന്നെ നായര്‍ സംഗമത്തിന്റെ ഇതുവരേയുള്ള നടത്തിപ്പിനെക്കുറിച്ചും വിശദമായി പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദമായി സംസാരിച്ചു. ശുഭാരംഭ ചടങ്ങില്‍ ആദ്യ രജിസ്‌ട്രേഷന്‍ നാരായണന്‍ നായരില്‍ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് മിനിയാപ്പോലിസ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.

ചടങ്ങില്‍ ജയന്‍ മുളങ്ങാട്, വാസുദേവന്‍ പിള്ള, സുനില്‍ നായര്‍, ജഗന്‍ മുട്ടശ്ശേരില്‍, ജോഷ് നായര്‍, ലതാ നായര്‍, പ്രിയ മേനോന്‍, കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു, സംഘടനയുടെ പന്ത്രണ്ടാമത് ചാപ്റ്റര്‍ തുടങ്ങുവാന്‍ സാധിച്ചതില്‍ അഭിമാനംകൊള്ളുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത രണ്ട് ചാപ്റ്ററുകള്‍കൂടി ഡിട്രോയിറ്റിലും, കൊളംബസിലും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നാരായണന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

NSS_pic2 NSS_pic3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top