Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

പ്രൈവറ്റ് വിദ്യാര്‍ത്ഥികളെ പിഴിയാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി

November 14, 2017 , നസീഹ

fraternity

ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച്

തേഞ്ഞിപ്പലം: പ്രൈവറ്റ് ബിരുദ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ സര്‍വ്വകലാശാല മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപത് ശതമാനം വരുന്ന പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പ്രശ്നം തികഞ്ഞ അവധാനതയോടെയാണ് വി.സി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ അദ്ധ്യക്ഷത വഹിച്ചു. ഉടന്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വ്വകലാശാല സ്തംഭിപ്പിക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം താക്കീത് ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാസിത്ത് താനൂര്‍ സംസാരിച്ചു. ശാക്കിര്‍, അഷ്ഫാഖ് മഞ്ചേരി, ഷരീഫ്, സഫ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top