Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

മുസ്ലിം ലീഗിന് ദേശീയ മതേതര ശക്തിയായി വളരാനാകും: ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി.

November 14, 2017 , സ്വന്തം ലേഖകന്‍

nazeer

കോട്ടക്കല്‍: മുസ്ലിം ലീഗിന് രാജ്യം കാത്തിരിക്കുന്ന മതേതര മുന്നണിയിലെ നിര്‍ണായക ശക്തിയായി വളരാനാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം ദളിത് സമുദായങ്ങള്‍ മുസ്ലിം ലീഗിനെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുണ്ട്. മുസ്ലിം ലീഗ് ദേശീയ റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച ഗുണഫലമാണ് ഝാര്‍ഖണ്ഡില്‍ ഉണ്ടാക്കുന്നത്. എഴുപത്തഞ്ച് കുഴല്‍ കിണറുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിരവധി മസ്ജിദുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഝാര്‍ഖണ്ഡിലെ മുസ്ലിം ആദിവാസി സമുദായങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് രാഷ്ട്രീയമായി അവരെ സംഘടിപ്പിക്കുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ളത്. ഹരിത യൗവ്വനം ചാരിറ്റി പ്ലാറ്റ്ഫോം ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട ഹലീമുദീന്‍ അന്‍സാരിയുടെ കുടുംബത്തിന് വേണ്ടി സമാഹരിച്ച തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിത യൗവ്വനം ചാരിറ്റി പ്ലാറ്റ്ഫോം ചെയര്‍മാന്‍ നൗഷാദ് ഇളംബാടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ യു.എ.നസീര്‍, സി.കെ.വി. യൂസഫ്, കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് മെമ്പര്‍ ഷിബു മീരാന്‍, സലീം പട്ടാമ്പി, മുഹ്സിന്‍ കുമ്പിടി, സിറാജ് മക്കരപ്പറമ്പ്, അസീസ് പഞ്ചിളി, യു.എ. ഷബീര്‍, സി.കെ.ബശീര്‍, ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top