Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ തോമസ് ചാണ്ടിയെ എന്‍‌സി‌പി കൈവിടുന്നു

November 14, 2017 , സ്വന്തം ലേഖകന്‍

thomas-chandyyആലപ്പുഴ: തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്നു.  തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. മുന്നണി മര്യാദ പാലിക്കണമെന്ന് ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. ചാണ്ടിക്കെതിരായ ആരോപമം ഗൗരവമുള്ളതെന്നും ഭാരവാഹി യോഗം വിലയിരുത്തി.

പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോടു രാജിക്കായി അനുമതി ചോദിച്ചു. രാജി വേണ്ടിവരുമെന്നാണു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവുമുയർന്നു. പാര്‍ട്ടിയുടെ നേതൃയോഗം ചേരാനിരിക്കെയാണു പൊടുന്നനെയുള്ള നിലപാടുമാറ്റം.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അല്‍പം മുന്‍പ് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ രാവിലെ കൊച്ചിയില്‍ പറഞ്ഞത്.

ടി.പി.പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. ദേശീയ നേതാവ് ശരദ് പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന് പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പരാമര്‍ശം വന്ന ശേഷം പ്രതികരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എന്‍സിപിയുടെ അഭിപ്രായം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.

കാരിക്കാമുറിയിലെ അധ്യാപകഭവനിൽ ഉച്ചകഴിഞ്ഞു രണ്ടിനാണ് നിർവാഹക സമിതിയോഗം. നൂറിൽപരം പ്രതിനിധികൾ പങ്കെടുക്കും. 36 അംഗ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാക്കളെയും പോഷകസംഘടനകളിലെ നേതാക്കളെയും ഉൾപ്പെടുത്തിയതോടെയാണു പ്രതിനിധികളുടെ എണ്ണം വർധിച്ചത്. ഇതിൽ എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിനു ശക്തമായ അമർഷമുണ്ട്. ശശീന്ദ്രൻ വിഭാഗം രാജി വിഷയം ഉന്നയിക്കുമെന്നതിനാൽ ചർച്ചകൾ സംഘർഷഭരിതമാകുമെന്നാണു വിവരം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top