Flash News

പി. ജയരാജന് സപ്പോര്‍ട്ടുമായി നാലു വയസ്സുള്ള കുട്ടികള്‍

November 15, 2017

supportകണ്ണൂര്‍: സ്വയം മഹത്വവല്‍ക്കരിക്കാന്‍ പി.ജയരാജന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ജയരാജന് ‘പിന്തുണ’യുമായി രണ്ട് കുട്ടികള്‍. നാലു വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ‘സപ്പോര്‍ട്ട് പിജെ’ എന്നെഴുതിയ ബാഡ്ജ് ധരിച്ച് സിപിഐഎം ഏരിയ സമ്മേളന സ്ഥലത്തെത്തിയത്.

സമ്മേളനം നടക്കുന്ന ശിക്ഷക്‌സദന്റെ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുകയും പതാക വീശുകയുമൊക്കെ ചെയ്തു. ഈ സമയത്ത്, ഉദ്ഘാടകനായ പി.ജയരാജനും മറ്റു നേതാക്കളും സമ്മേളന പ്രതിനിധികളും പ്രധാന പ്രവര്‍ത്തകരുമൊക്കെ ശിക്ഷക്‌സദന്റെ അകത്തായിരുന്നു. മണിക്കൂറുകളോളം ഇവര്‍ സമ്മേളന സ്ഥലത്തു തന്നെയുണ്ടായിരുന്നു.

ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്ക് പ്രദേശത്തെ പ്രവര്‍ത്തകരാണു കുട്ടികളുമായി എത്തിയതെന്നു സൂചനയുണ്ട്. പി.ജയരാജനെ പിണറായി വിജയന്റെ തേരാളിയായും പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കുന്ന ആഭ്യന്തരമന്ത്രിയായും ബോര്‍ഡുകളില്‍ ചിത്രീകരിച്ച് അമ്പാടിമുക്കിലെ സിപിഎം പ്രവര്‍ത്തകര്‍ നേരത്തേ വിവാദമുയര്‍ത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top