Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഫൊക്കാന പൂക്കളമത്സരം ചെയര്‍പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, കോചെയര്‍സ് ജെസ്സി കാനാട്ട്, മേരികുട്ടി മൈക്കിള്‍

November 15, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

fokana flower show committee2018 ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്  വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും ചെയര്‍പേഴ്‌സണ്‍ ആയി  ശോശാമ്മ ആന്‍ഡ്രൂസിനേയും കോചെയര്‍സ് ആയി ജെസ്സി കാനാട്ടിനേയും, മേരികുട്ടി മൈക്കിളിനെയും  നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാന കണ്‍വന്‍ഷനില്‍ പുഷ്പമേളയോ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ വളരെ ആയിരുന്നു. എന്നാല്‍  കഴിഞ്ഞ കണ്‍വന്‍ഷനില്‍ ഏറ്റവും കൂടുതല്‍ സ്ത്രികള്‍ പ്രയഭേദമന്യേ പങ്കെടുത്ത ആവേശകരമായ മത്സരമായിരുന്നു. നിരവധി പുഷ്പമേളകള്‍ക്ക് നാട്ടില്‍ നേതൃത്വം നല്‍കി പ്രവര്‍ത്തന പരിചയമുള്ളവര്‍ എല്ലാകാണികളിലും ഉത്സാഹ പൂത്തിരികള്‍ കത്തിച്ചുനേതൃത്വം നല്‍കി. പ്രായവ്യത്യാസമില്ലാതെ ആഘോഷിക്കുവാന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ കണ്ട കാഴ്ച മത്സരങ്ങളെല്ലാം ആവേശകരമായമായിരുന്നു എന്നതാണ്. തിരക്കിനിടയില്‍ നമുക്ക് ലഭിക്കാതെ പോകുന്ന അംഗീകാരത്തിന്റെ നിമിഷം കൂടിയാണ് ഇത്തരം മത്സരങ്ങള്‍.

മുപ്പത്തിയഞ്ചു വര്‍ഷം നേഴ്‌സിങ്ങ് രംഗത്ത് പ്രവര്‍ത്തിച്ചു നേഴ്‌സിങ്ങ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി വിരമിച്ച ശോശാമ്മ ആന്‍ഡ്രൂസ് ഫൊക്കാനയുടെയും, നേഴ്‌സിങ്ങ് അസോസിയേഷന്റെയുംപല സ്വനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ഫൊക്കാനാ നാഷണല്‍  കണ്‍വന്‍ഷനില്‍  നടത്തിയ  പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും നേത്ര്യത്ത ഉണ്ടായിരുന്ന ജെസ്സി കാനാട്ട്, അറിയപ്പെടുന്ന ബിസിനസ് കാരിയും, കലാകാരിയും ആണ്. ഏറ്റെടുക്കുന്ന ജോലികള്‍ ഉത്തരവാദിത്തോടെ നിറവേറ്റുന്ന മേരികുട്ടി മൈക്കിള്‍  അറിയപ്പെടുന്ന ഒരു ഗായികയും , ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ സെക്രട്ടറി കൂടിയാണ്.

വിശ്വാസത്തോടെ തങ്ങളിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുവാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ശോശാമ്മ ആന്‍ഡ്രൂസ്, ജെസ്സി കാനാട്ട്, മേരികുട്ടി മൈക്കിള്‍ എന്നിവര്‍ പറഞ്ഞു.

തങ്ങളുടെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ശോശാമ്മ ആന്‍ഡ്രൂസ്, ജെസ്സി കാനാട്ട് , മേരികുട്ടി മൈക്കിള്‍ എന്നിവരെ എക്‌സി.വൈസ് പ്രസിഡന്റ്  ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top