Flash News

മന്ത്രിമാര്‍ രാജിവെയ്ക്കുമ്പോള്‍ ജോലി ഭാരം കൂടുന്നത് പിണറായി വിജയന്; തോമസ് ചാണ്ടിയുടെ വകുപ്പ് ഉള്‍പ്പടെ 27 വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കൈകളില്‍

November 15, 2017

pinarayiതിരുവനന്തപുരം: തോമസ് ചാണ്ടി ഗതാഗതമന്ത്രിസ്ഥാനം രാജിവെച്ചതോടെ ജോലി ഭാരം കൂടിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 26 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്നത്. ഇതിന് പുറമെയാണ് തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. ജോലി ഭാരം കൂടുതലുള്ള ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളാണ് ഭരിച്ചിരുന്നത്. വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളും.

മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ മൂന്നു വകുപ്പുകളും മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ആഭ്യന്തരത്തിന് പുറമേ വിജിലന്‍സ്, ജയില്‍, ഐടി, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉള്‍പ്പെടെ പ്രധാന വകുപ്പുകളാണു മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top