Flash News

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷനില്‍ ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി

November 17, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

fokanaflyer-1 (2)ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷനില്‍ ചാണ്ടി ഉമ്മന്‍ മുഖ്യ അഥിതിയായി പങ്കെടുക്കുന്നതാണ്. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 19ന് ഇസ്ലിനിലുള്ള ബിരിയാണി പോട്ട് ബാങ്കറ്റ് ഹാളില്‍ (675 U.S 1, Iselin, NJ 08830) വെച്ചാണ് നടത്തുന്നത്. വൈകുന്നേരം അഞ്ചു മണിമുതല്‍ നടത്തുന്ന കണ്‍വന്‍ഷന്‍ മഞ്ച്, നാമം, കെ സി ഫ്, പമ്പ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നതെന്ന്‌ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ അറിയിച്ചു. ഫൊക്കാന കണ്‍വന്‍ഷന്റെ രെജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഇതോടൊപ്പം നടത്തുന്നതായിരിക്കും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പോസ്പ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ , ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന കണ്‍വന്‍ഷന്‍ ആത്മീയ മതസൗഹാര്‍ദ സമിതി ചെയര്‍മാന്‍ ടി. എസ് ചാക്കോ, ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായര്‍, ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി ടറന്‍സോണ്‍ തോമസ്,ട്രസ്റ്റിബോര്‍ഡ് വൈസ് പ്രസിഡന്റ് ലീല മാരേട്ട് തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്ഓഫില്‍ പങ്കെടുക്കും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആയ വിവിധ കല പരിപാടികള്‍ ആണ് ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‌ടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്.ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നോര്‍ത്ത് അമേരിക്കയിലെ അനേകം മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാ മലയാളി സ്‌നേഹിതരെയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ ആയ ദേവസി പാലാട്ടി,ഡോ. സുജ ജോസ്, ഡോ. ഗീതേഷ് തമ്പി, സജിത്ത് ഗോപിനാഥ്, വിനീത നായര്‍ ,ജോയി ചക്കപ്പന്‍, എല്‍ഡോ പോള്‍, ഫ്രാന്‍സിസ് കരക്കാട്ട്, ആന്റണി കുര്യന്‍,ഉമ്മന്‍ ചാക്കോജ് , റ്റി. എം . ശാമുവല്‍, രഞ്ജിത് പിള്ള, ഉമ്മന്‍ ചാക്കോ, ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top