Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ്

November 17, 2017 , ജിമ്മി കണിയാലി

CMA TITLEചിക്കാഗോ: വ്യത്യസ്തമായ പല കര്‍മ്മപരിപാടികളും നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫുഡ് ഡ്രൈവ് നവംബര്‍ 28 വൈകുന്നേരം ഡെസ്‌പ്ലെയിന്‍സിലുള്ള കാത്തോലിക് ചാരിറ്റീസില്‍ നടത്തപ്പെടുന്നതാണ് . ഈ വര്‍ഷം രണ്ടാമത്തെ പ്രാവശ്യമാണ് ഈ ഫുഡ് ഡ്രൈവ് നടത്തുന്നത്.

ഭവന രഹിതരും നിരാലംബരുമായ ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഈ പരിപാടിക്ക് ആവശ്യമായ തുക സമാഹരിച്ചത് മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്ന് മാത്രമാണ്. ഈ പണം ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്നും സമാഹരിക്കുന്നതിനു നേതൃത്വം നല്‍കിയത് വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ആണ് . ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കാത്തോലിക് ചാരിറ്റീസില്‍ (1717 Rand Rd, Desplaines, IL ) എത്തുക. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിക്കാഗോയിലും നാട്ടിലുമായി ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുമ്പോള്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപെടുക . ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ ചിക്കാഗോ മലയാളീ അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് ഭാരവാഹികളായ രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തന്‍പുരയില്‍, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചന്‍ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ , ജേക്കബ് മാത്യു പുറയംപള്ളില്‍, ജോഷി മാത്യു പുത്തൂരാന്‍ , ജോഷി വള്ളിക്കളം, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, മനു നൈനാന്‍, ഷിബു മുളയാനികുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കല്‍, ടോമി അമ്പേനാട്ട്, ബിജി സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top