Flash News

2018 ഫൊക്കാനാ കണ്‍വന്‍ഷന്‍: ബെന്നി കുര്യന്‍ സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍

November 18, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Benny Kurian Photo2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള ബെന്നി കുര്യന്‍ പ്രവര്‍ത്തിക്കും.

ഫൊക്കാനയുടെയും, പ്രാദേശിക അസോസിയേഷന്റെയും സോവിനിയറൂകളിലും മറ്റു പ്രസദ്ധീകരണങ്ങളിലും ചീഫ് എഡിറ്ററായും എഡിറ്റോറിയല്‍ ബോര്‍ഡിലും സ്തുത്യാര്‍ഹമായി പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് ബെന്നി കുര്യന്‍ . usmalayalee.com എന്ന ഓണ്‍ലൈന്‍ ന്യൂസ് പേപ്പറിന്‍റെ സാഹിത്യ വിഭാഗത്തിന്‍റെ എഡിറ്റര്‍ ആണ്. നവമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്രസദ്ധീകരണങ്ങളിലും സജീവമായി എഴുതുന്നു.

മലയാള ഭാഷയെയും സാഹിത്യത്തെയും അങ്ങേയറ്റം സ്‌നേഹിക്കുന്ന ബെന്നി കുര്യനെ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചുമതലക്കാരനാക്കുന്നതില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും, അവാര്‍ഡു നിര്‍ണയം കുറ്റമറ്റതും, മാതൃകാപരവും അവിസ്മരണീയമായ ഒരു സാഹിത്യാനുഭവവമാക്കി മാറ്റുമെന്നുള്ള കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top