Flash News

അജ്ഞം (കവിത): ജയന്‍ വര്‍ഗീസ്

November 18, 2017 , ജയന്‍ വര്‍ഗീസ്

anjam banner1

ആപേക്ഷികങ്ങളി-
ലാറാടി വിശ്വയ്ക
സീമകള്‍ താണ്ടും
പരംപൊരുള്‍ പുണ്യമേ,

കാലഘട്ടത്തിന്റെ
നാഭിയില്‍ ത്താമര –
പ്പൂദള മേറുന്ന
ബ്രഹ്മ സ്വരൂപമേ,

നിന്റെ നിതാന്തമാം
ചൈതന്യ ധാരായി –
ലെന്തെ, ന്തതിശയ –
മെന്റെ സംയോജനം!?

ഇന്നലെ യേതോ
യുഗത്തിന്റെ തന്‍മാത്ര –
യിന്നിന്റെ ഞാന്‍, നാളെ
വീണ്ടും കണികകള്‍!?

എന്നിലെ ഞാനായി
വന്നു നീ, ശൂന്യമാ –
മെന്നില്‍ ത്തെളിയുന്ന
കര്‍പ്പൂര നാളമായ്?!

പുണ്യ പ്രകാശമേ,
നിന്നെയറിയുവാ –
നെന്റെ യശാന്തമാം
പാഴ് ശ്രമം ജീവിതം!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top