Flash News

തോമസ് ചാണ്ടിയുടെ രാജി; സിപിഐ-സിപി‌എം പോര് ഹൈക്കോടതിയിലേക്ക്; പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ഹര്‍ജി

November 20, 2017

kanam-kodiyeriതോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ രൂപപ്പെട്ട തര്‍ക്കം ഹൈക്കോടതിയിലേക്ക്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിസഭായോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഹൈക്കോടതിയിലെത്തുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെയും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും അതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷറഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാന നയതീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പിണറായി മന്ത്രിസഭയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ഹൈക്കോടതിയിലെത്തിയതോടെ ഇതുവരെ സിപിഐ-സിപിഐഎം രാഷ്ട്രീയ തര്‍ക്കങ്ങളായി മാത്രം നിലനിന്നിരുന്ന പ്രശ്‌നം ഇതോടെ നിയമപ്രശ്‌നമായി മാറിയിരിക്കുകയാണ്. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തന്നെ വിമര്‍ശിച്ചിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ കേസോടെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധി വന്ന ശേഷവും തോമസ് ചാണ്ടി മന്ത്രിസഭായഗോത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് വിയോജന കത്ത് നല്‍കി മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത്. മന്ത്രിമാര്‍ വിട്ടു നിന്ന നടപടി അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം രൂപപ്പെട്ടപ്പോഴാണ് അസാധാരണ നടപടി രൂപപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ സിപിഐ-സിപിഐഎം ദേശീയ നേതൃത്വങ്ങള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും അവരവരുടെ നടപടികള്‍ ശരിവയ്ക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായി ഭിന്ന നിലപാട് വീണ്ടും വ്യക്തമാക്കി. സിപിഐ-സിപിഐഎം നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് മന്ത്രിസഭായോഗത്തിലെ ഭിന്നത ഒരു നിയമപ്രശ്‌നമായി ഹൈക്കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.

നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

CPI_MINISTERSകൊച്ചി: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷറഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാന നയതീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍, വ്യക്തിയല്ല നിലപാടാണ് പ്രധാനമെന്നായിരുന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം.

സിപിഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നീ മന്ത്രിമാരാണ് യോഗം ബഹിഷ്‌കരിച്ചത്. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഐഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top