Flash News

ശബരിമല ശാസ്താവിന്റെ ഉറക്കു പാട്ട് ‘ഹരിവരാസനത്തിലെ’ തെറ്റുകള്‍ തിരുത്തി പാടാന്‍ യേശുദാസ് ഒരുങ്ങുന്നു

November 20, 2017

yesudaശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്.വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു.1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം.

1975ല്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മ്മിച്ച് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്ററാണ് കീര്‍ത്തനം ചിട്ടപ്പെടുത്തിയത്.അന്ന് ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ഓരോ വരിയിലും ഉണ്ടായിരുന്ന സ്വാമി ഒഴിവാക്കുകയായിരുന്നു. രണ്ടുവാക്കുകള്‍ ചേര്‍ത്തപ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ഒരു പിഴവും വന്നുകൂടി. അരി(ശത്രു), വിമര്‍ദ്ദനം(നിഗ്രഹം) എന്നീ പദങ്ങള്‍ പിരിച്ച് ഉച്ചരിക്കേണ്ടതായിരുന്നു എന്നാല്‍ അരിവി മര്‍ദ്ദനം എന്നാണ് പാടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top