Flash News

മംഗളം-ശശീന്ദ്രന്‍ ഹണി ട്രാപ്പ് കേസ്; കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം ഇന്ന് നടക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കൂ പുറത്ത്’ വീണ്ടും; സെക്രട്ടേറിയറ്റിലേക്ക് പ്രവേശനമില്ല

November 21, 2017

AK-SASEENDRAN-1മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഗേറ്റില്‍ തടഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം പൊതുതാല്‍പര്യമുള്ള പരിപാടിയല്ലെന്നും അതുകൊണ്ട് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

രാവിലെ 9.30 ന് മുഖ്യമന്ത്രിക്കാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറുക. റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി ഇന്നലെ ജസ്റ്റിസ് പി എസ് ആന്റണി തിരുവനന്തപുരത്ത് എത്തി. മന്ത്രിക്കെതിരായ ഫോണ്‍ കെണിയില്‍ ഗൂഢാലോചനയുണ്ടോ, സംഭാഷണം എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പി എസ് ആന്റണി കമ്മീഷന്‍ അന്വേഷിച്ചത്.

അശ്ലീല ചുവയോടെയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ചാനലിലെ ജീവനക്കാരി ശശീന്ദ്രനുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്ത് നിരാലംബയായ വീട്ടമ്മയോട് മോശമായി പെരുമാറി എന്ന മട്ടില്‍ ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് സംഭവം.

വിവാദം കത്തിയതോടെ ശശീന്ദ്രനെതിരെ നടന്നത് ഹണിട്രാപ്പാണെന്ന് വ്യക്തമാക്കി ചാനല്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ചാനല്‍ മാപ്പ് ചോദിക്കുകയും ചെയ്തു. കേസ് പീന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. തുടര്‍ നടപടികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മംഗളം ജീവനക്കാരി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് നിര്‍ണ്ണായകമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top