Flash News

നടിയെ ആക്രമിച്ച് ക്രൂരമായി പീഡിപ്പിക്കാന്‍ ദിലീപ് പള്‍സര്‍ സുനിയെ ഏര്‍പ്പെടുത്തി; കാര്യം നടത്താന്‍ വൈകിയപ്പോള്‍ കോപാകുലനായി

November 23, 2017

pulsar-dileep-1കൊച്ചി: മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാന്‍ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. 2013ല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂര്‍ത്തിയാക്കാനായില്ല. ഒടുവില്‍ ദിലീപിന്റെ ക്ഷമ കെട്ടു. നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ’. ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ഈ ചോദ്യത്തിനു പിന്നാലെയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടും കല്‍പ്പിച്ചിറങ്ങി. അങ്ങനെയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കൂട്ട ബലാത്സംഗം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപ് ക്വട്ടേഷന്‍ നല്‍കിയതത്രെ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് നടി ആയിരുന്നു. ഇതാണ് ദിലീപിന്റെ വൈരാഗ്യത്തിന് പിന്നില്‍ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങള്‍ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്തായാലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ലെന്നാണ് കുറ്റാരോപണം.

ഏറെക്കാലത്തെ ഗൂഢാലോചന വെളിവാക്കുന്ന തെളിവുകളും ഇന്നലെ അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 2013ല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂര്‍ത്തിയാക്കാനായില്ല. പിന്നീടൊരിക്കല്‍ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ക്വട്ടേഷന്റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ച് ചൂടായത്. ഇതോടെയാണ് വീണ്ടും നീക്കം സജീവമാക്കിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഏഴാം പ്രതി ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇയാള്‍ പിന്മാറി. അതിനു പിന്നില്‍ ദിലീപിന്റെ അഭിഭാഷകരില്‍ ഒരാള്‍ പ്രവര്‍ത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും യഥാര്‍ത്ഥ മെമ്മറി കാര്‍ഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലില്‍ കഴിഞ്ഞു.

തനിക്കു ബന്ധമില്ലാത്ത സംഭവത്തില്‍ പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതായി കാണിച്ച് ഏപ്രില്‍ 20നു ദിലീപ് ഡിജിപിക്കു പരാതി നല്‍കി. തെളിവായി വാട്‌സാപ്പില്‍ ലഭിച്ച കത്തും ഫോണ്‍ വിളിയുടെ ശബ്ദരേഖയും നല്‍കി. എന്നാല്‍, ദിലീപിന്റെ പരാതിയില്‍ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനില്‍കുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനില്‍കുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറഞ്ഞ സഹതടവുകാരന്‍ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായി. ഇതാണ് നിര്‍ണ്ണായകമായത്.

പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവര്‍ത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രം പുറത്തായത്. ജൂണ്‍ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങള്‍ ഒടുവില്‍ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതില്‍ നിന്നു കാര്യങ്ങള്‍ വ്യക്തമായെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top